അവൻ വിരമിക്കുന്നത് നിങ്ങൾ ഉടൻ കാണും, ആ വാർത്ത കേട്ടിട്ട് ആരും ഞെട്ടേണ്ട; വമ്പൻ വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി തൻ്റെ അഭിപ്രായം പറഞ്ഞു. പരമ്പരയിലെ അവസാന ഗെയിം നാളെ അവസാനിച്ചതിന് ശേഷം റെഡ്-ബോൾ ഫോർമാറ്റിൽ നിന്ന് രോഹിത് പിന്മാറുമെന്ന് തനിക്ക് തോന്നുന്നു എന്നാണ് ശാസ്ത്രി പറഞ്ഞത്.

പരമ്പരയിലെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്നായി 31 റൺസ് മാത്രമാണ് 37 കാരനായ രോഹിത് നേടിയത്. തൻ്റെ അവസാന 15 ഇന്നിംഗ്‌സുകളിൽ 10.93 ശരാശരിയിൽ 165 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. രവി ശാസ്ത്രി ഐസിസി യോഗത്തിൽ പറഞ്ഞത് ഇങ്ങനെ :

“അവൻ തൻ്റെ കരിയറിൽ ഒരു കോൾ എടുക്കും, പക്ഷേ ഞാൻ ഒട്ടും ഞെട്ടില്ല (ശർമ്മ വിരമിച്ചാൽ) കാരണം അവൻ ചെറുപ്പമല്ല. ഒരുപാട് യുവതാരങ്ങളുണ്ട്, 2024-ൽ 40-ന് മുകളിൽ ശരാശരിയുള്ള, അവസരം അധികം കിട്ടാത്ത , മികച്ച നിലവാരമുള്ള കളിക്കാരനായ ശുഭ്മാൻ ഗില്ലുണ്ട്. അതുകൊണ്ട് രോഹിത് വിരമിച്ചാൽ ഞെട്ടേണ്ട. പക്ഷേ ഇത് അവൻ്റെ കോളാണ്.”

“ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് യോഗ്യത നേടിയെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. അത് നേടാത്തപക്ഷം രോഹിത് വിരമിക്കണം. നല്ല രീതിയിൽ തന്നെ വിരമിക്കാനുള്ള എല്ലാം അവൻ നേടിയിട്ടുണ്ട്.” മുൻ താരം പറഞ്ഞു.

അതേസമയം നാളെ ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിൽ രോഹിത് കളിക്കുമോ എന്നുള്ള കാര്യം സംശയമാണ്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം