ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത് ഒരിക്കൽക്കൂടി വിരാട് കോഹ്ലി തന്നെയാണ്. ടൂർണമെൻറിലെ മൂന്നാമത്തെ അർദ്ധ സെഞ്ചുറി നേടിയ കോഹ്ലി പോയ കാലത്തെമോശം ഫോമിനെ അതിജീവിച്ച് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു തവണ മാത്രമാണ് കോഹ്ലി ടൂർണമെന്റിൽ എതിരാളികൾക്ക് മുന്നിൽ വീണതെന്ന ചിന്തിക്കണം. എന്നാൽ കാര്യനാൽ കോഹ്‌ലിക്ക് അനുകൂലം ആണെങ്കിലും ഒരു ചെറിയ വിമർശം കോഹ്‌ലിക്ക് ഇപ്പോൾ കിട്ടുന്നത് ദിനേശ് കാർത്തിക്കിന്റെ പേരിലാണ്.
ഇന്ത്യ വലിയ സ്കോറിലേക്ക് കുത്തിക്കുമെന്ന ഘട്ടത്തിലാണ് കോഹ്ലിക്ക് കൂട്ടായി കാർത്തിക്ക് ക്രീസിലെത്തുന്നത്. താരത്തിന്റെ മികച്ച ഫിനിഷിങ് കാണാം എന്ന് വിചാരിച്ച ആരാധകരെ നിരാശപ്പെടുത്തുന്ന രീതിയിലാണ് താരം പുറത്താക്കുന്നത്.
ഷൊറിഫുള്‍ ഇസ്ലാം എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ കാര്‍ത്തിക് തകര്‍പ്പന്‍ ബൗണ്ടറി നേടിയിരുന്നു. ആ ഓവറിലാണ് കോഹ്ലി അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. അതിന് ശേഷമുള്ള പന്തിൽ ഷൊറിഫുള്‍ എറിഞ്ഞ ഫുള്‍ടോസ് നേരെ എക്സ്ട്രാ കവറില്‍ ഷാക്കിബ് അല്‍ ഹസന് നേരെയാണ് കോലി അടിച്ചത്. ആ പന്തിൽ കാർത്തിക്ക് ഓടിയെങ്കിലും കോഹ്ലി ഓടിയില്ല. അതോടെ കാർത്തിക്ക് പുറത്ത്.
കോഹ്‌ലിക്ക് ഓട്ടമായിരുന്നു എന്നും കോഹ്‌ലിയുടെ വേഗത്തിന് ആ റൺസ് പൂർത്തിയാക്കാം എന്നും ആരാധകർ പറയുന്നു. എന്തായലും കോഹ്ലി ഓടഞ്ഞതിലൂടെ നശിച്ചത് കാർത്തിക്കിന്റെ കരിയർ ആണെന്നാണ് ആരാധകർ പറയുന്നു.
Read more
കാർത്തിക്കിന്റെ പുറത്താക്കി ആ സ്ഥാനത്ത് പന്ത് വരണം എന്നുള്ള ആവശ്യവും ശക്തമാണ്.