നിങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ ഒന്നും മറക്കില്ല, പക്ഷെ അയാളുടെ കരിയർ നിങ്ങൾ കാരണം നശിച്ചു; ഒരു വിഭാഗം ആരാധകർ കോഹ്‌ലിക്ക് എതിരെ

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത് ഒരിക്കൽക്കൂടി വിരാട് കോഹ്ലി തന്നെയാണ്. ടൂർണമെൻറിലെ മൂന്നാമത്തെ അർദ്ധ സെഞ്ചുറി നേടിയ കോഹ്ലി പോയ കാലത്തെമോശം ഫോമിനെ അതിജീവിച്ച് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു തവണ മാത്രമാണ് കോഹ്ലി ടൂർണമെന്റിൽ എതിരാളികൾക്ക് മുന്നിൽ വീണതെന്ന ചിന്തിക്കണം. എന്നാൽ കാര്യനാൽ കോഹ്‌ലിക്ക് അനുകൂലം ആണെങ്കിലും ഒരു ചെറിയ വിമർശം കോഹ്‌ലിക്ക് ഇപ്പോൾ കിട്ടുന്നത് ദിനേശ് കാർത്തിക്കിന്റെ പേരിലാണ്.

ഇന്ത്യ വലിയ സ്കോറിലേക്ക് കുത്തിക്കുമെന്ന ഘട്ടത്തിലാണ് കോഹ്ലിക്ക് കൂട്ടായി കാർത്തിക്ക് ക്രീസിലെത്തുന്നത്. താരത്തിന്റെ മികച്ച ഫിനിഷിങ് കാണാം എന്ന് വിചാരിച്ച ആരാധകരെ നിരാശപ്പെടുത്തുന്ന രീതിയിലാണ് താരം പുറത്താക്കുന്നത്.

ഷൊറിഫുള്‍ ഇസ്ലാം എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ കാര്‍ത്തിക് തകര്‍പ്പന്‍ ബൗണ്ടറി നേടിയിരുന്നു. ആ ഓവറിലാണ് കോഹ്ലി അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. അതിന് ശേഷമുള്ള പന്തിൽ ഷൊറിഫുള്‍ എറിഞ്ഞ ഫുള്‍ടോസ് നേരെ എക്സ്ട്രാ കവറില്‍ ഷാക്കിബ് അല്‍ ഹസന് നേരെയാണ് കോലി അടിച്ചത്. ആ പന്തിൽ കാർത്തിക്ക് ഓടിയെങ്കിലും കോഹ്ലി ഓടിയില്ല. അതോടെ കാർത്തിക്ക് പുറത്ത്.

കോഹ്‌ലിക്ക് ഓട്ടമായിരുന്നു എന്നും കോഹ്‌ലിയുടെ വേഗത്തിന് ആ റൺസ് പൂർത്തിയാക്കാം എന്നും ആരാധകർ പറയുന്നു. എന്തായലും കോഹ്ലി ഓടഞ്ഞതിലൂടെ നശിച്ചത് കാർത്തിക്കിന്റെ കരിയർ ആണെന്നാണ് ആരാധകർ പറയുന്നു.

കാർത്തിക്കിന്റെ പുറത്താക്കി ആ സ്ഥാനത്ത് പന്ത് വരണം എന്നുള്ള ആവശ്യവും ശക്തമാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ