തങ്ങളുടെ അടുത്ത ഐപിഎൽ മത്സരത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസ് (ജിടി) പേസർ മുഹമ്മദ് സിറാജ് മുംബൈ ഇന്ത്യൻസിന്റെ (എംഐ) യുവതാരം തിലക് വർമ്മയുമായി ഏർപ്പെട്ട രസകരമായ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മത്സരത്തിനുള്ള തയ്യാറെടുപ്പിനായി ഇരു ടീമുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേദിയിൽ നെറ്റ്സിൽ തീവ്രമായ പരിശീലനം നടത്തിവരികയാണ്.
അഹമ്മദാബാദിൽ നടന്ന പരിശീലന സെഷനിൽ മുഹമ്മദ് സിറാജും തിലക് വർമ്മയും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോ എംഐ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ക്ലിപ്പിൽ, തിലകിന്റെ ബാറ്റ് പിടിച്ചുകൊണ്ട് സിറാജ് അത് ഇഷ്ടപ്പെടുന്നുവെന്നും അത് താൻ എടുക്കാൻ പോകുകവാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. ശേഷം സിറാജ് ഒരുപാട് സീനിയർ ആണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും കളിക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷമായി എന്ന് തിലക് മറുപടി നൽകി.
എന്തായാലും തിലകിന്റെ കൗണ്ടറിനുള്ള സിറാജിന്റെ മറുപടി ഇങ്ങനെയായിരുന്നു- ” ഒരു കാലത്തും നിങ്ങൾ സീനിയർ താരങ്ങളോട് വാക്കുതർക്കത്തിൽ ഏർപ്പെടരുത്”
എന്തായാലും ആദ്യ മത്സരത്തിൽ പരാജയപ്പെട്ട മുംബൈയും ഗുജറാത്തും നേർക്കുനേർ വരുമ്പോൾ ആദ്യ വിജയം മോഹിച്ചുള്ള ടീമുകളുടെ ആവേശ പോരാട്ടം പ്രതീക്ഷിക്കാം.