ഐപിഎല്‍: ഇര്‍ഫാന്റേയും യൂസഫിന്റേയും അടിസ്ഥാന വില പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്റേയും യൂസഫ് പത്താന്റേയും അടിസ്ഥാന വില പുറത്ത്. യൂസഫ് പത്താന് 75 ലക്ഷം രൂപയും ഇര്‍ഫാന്‍ പത്താന് 50 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തേജക പരിശോധനയില്‍ കുടുങ്ങിയതിനെ തുര്‍ന്ന് അഞ്ച് മാസത്തെ വിലക്ക് നേരിട്ടതാണ് യൂസഫ് പത്താന്റെ അടിസ്ഥാന വില കുറയാന്‍ കാരണം. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും താരത്തെ ടീമില്‍ നിലനിര്‍ത്താതെ ഒഴിവാക്കിയിരുന്നു.

അതെസമയം ഐപിഎല്‍ താരലേലത്തില്‍ യൂസഫ് പത്താന്‍ വലിയ വില സ്വന്തമാക്കിയേക്കുമെന്ന സൂചനയാണ് ക്രിക്കറ്റ് വദഗ്ദര്‍ക്ക ഉളളത്. യൂസഫിന്റെ ബാറ്റിംഗിലെ സംഹാര ശേഷിയാണ് വിലമതിക്കാത്ത മൂല്യം താരത്തിന് നല്‍കുന്നത്.

അതെ,സമയം ഇര്‍ഫാന്‍ പത്താന്‍ ഐപിഎല്ലില്‍ തിരിച്ചെത്തുമോയെന്ന കാര്യം കണ്ട് തന്നെ അറിയണം. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ പുറത്തായ ഇര്‍ഫാന്‍ പിന്നീട് ഗുജറാത്ത് ലയണ്‍സിനായി ഒരു മത്സരത്തില്‍ കളിക്കാന്‍ മാത്രമാണ് കഴിഞ്ഞത്. താരലേലത്തിന് തൊട്ടുമുമ്പ് നടന്ന മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഇര്‍ഫാന് ബറോഡ ടീമില്‍ പോലും ഇടംപിടിക്കാനായിരുന്നില്ല.

ജനുവരി 28നാണ് ഐപിഎല്‍ താരലേലം നടക്കുന്നത്. എല്ലാ ടീമുകളും മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്തിയിട്ടുണ്ട്. 17 കോടി സ്വന്തമാക്കിയ വിരാട് കോഹ്ലയാണ് നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവും മൂല്യമേറിയ കളിക്കാരന്‍.