'അവന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നു'; ആരും ചെയ്യാത്തത് ചെയ്ത് യുവരാജ് സിംഗ്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഇഷാന്‍ കിഷന് ഹൃദയംഗമമായ ജന്മദിന സന്ദേശം പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗ്. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന യുവി അദ്ദേഹം ഉടന്‍ തന്നെ തിരിച്ചെത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

‘ജന്മദിനാശംസകള്‍. നിങ്ങളുടെ പ്രത്യേക ദിനം ആസ്വദിക്കൂ സുഹൃത്തേ. നിങ്ങള്‍ ഉടന്‍ പ്രവര്‍ത്തനത്തിലേക്ക് തിരികെയെത്തുന്നതു കാണാന്‍ കാത്തിരിക്കുകയാണ്,’ യുവരാജ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

നിലവില്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. 2023 ലെ അവസാന മാസങ്ങളില്‍ പോലും, കിഷന്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ണായക അംഗമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷാവസാനം താരം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് ഇടവേള എടുത്തതും രഞ്ജി ട്രോഫി കളിക്കുന്നത് ഒഴിവാക്കുകയും ചെയ്തത് ബിസിസിഐയെ ചൊടിപ്പിച്ചു.

ഇതിനുപിന്നാലെ താരത്തെ കേന്ദ്ര കരാറില്‍ നിന്ന് ബിസിസിഐ നീക്കം ചെയ്തു. അതിനുശേഷം ഒരു ഫോര്‍മാറ്റിലും താരം ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. തന്റെ 26-ാം ജന്മദിനത്തില്‍ താരം അനുഗ്രഹം വാങ്ങാന്‍ ഷിര്‍ദിയിലെ ശ്രീ സമാധി മന്ദിര്‍ സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ