ഏറ്റവും മികച്ച, ഭയപ്പെടുത്തുന്ന റെഡ് ബോള്‍ ബോളര്‍മാരില്‍ ഒരാള്‍, യഥാര്‍ത്ഥ ഇതിഹാസം; ബ്രോഡിന് ആശംസകള്‍ നേര്‍ന്ന് യുവി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന സ്റ്റുവര്‍ട്ട് ബ്രോഡിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ഭയപ്പെടുത്തുന്ന റെഡ് ബോള്‍ ബോളര്‍മാരില്‍ ഒരാളും യഥാര്‍ത്ഥ ഇതിഹാസവുമാണ് ബ്രോഡെന്ന് യുവി ട്വിറ്ററില്‍ കുറിച്ചു.

അവിശ്വസനീയമായ ഒരു ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങള്‍. ഏറ്റവും മികച്ച, ഭയപ്പെടുത്തുന്ന റെഡ് ബോള്‍ ബൗളര്‍മാരില്‍ ഒരാളും യഥാര്‍ത്ഥ ഇതിഹാസവും! നിങ്ങളുടെ യാത്രയും നിശ്ചയദാര്‍ഢ്യവും വളരെ പ്രചോദിപ്പിക്കുന്നതാണ്. അടുത്ത ഘട്ടത്തിന് ആശംസകള്‍ ബ്രോഡി- യുവരാജ് ട്വിറ്ററില്‍ കുറിച്ചു.

2007ലെ ടി20 ലോകകപ്പില്‍ ബ്രോഡിനെ ഒരൊറ്റ ഓവറില്‍ 6 സിക്സറുകള്‍ പറത്തിയ താരമാണ് യുവി. കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന ആഷസ് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്.

2007 ഡിസംബറില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനായി അരങ്ങേറ്റം കുറിച്ച ബ്രോഡ് 167 മത്സരങ്ങള്‍ നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന ആഷസിലും അദ്ദേഹം തന്റെ രാജ്യത്തിനായി 600 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അദ്ദേഹം അഞ്ചാം സ്ഥാനത്താണ് താരം നില്‍ക്കുന്നത്.

Read more

കൂടാതെ ദീര്‍ഘകാല ബോളിംഗ് പങ്കാളിയായ ജിമ്മി ആന്‍ഡേഴ്‌സണൊപ്പം 600-ലധികം വിക്കറ്റുകള്‍ നേടിയ രണ്ട് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ്. വലംകൈയ്യന്‍ സീമര്‍ 121 ഏകദിനങ്ങളിലും 56 അന്താരാഷ്ട്ര ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.