Ipl

ബോള്‍ മാത്രമല്ല രാജസ്ഥാന്‍ താരത്തിന്റെ ട്രോളും പേടിക്കണം, ഒടുവിലത്തെ ഇര ചോപ്ര

ക്രിക്കറ്റ് താരങ്ങള്‍ പേടിക്കുന്ന ട്രോളനാണ് യുസ്വേന്ദ്ര ചഹല്‍. താരങ്ങള്‍ സോഷ്യല്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും താഴെ ചഹല്‍ താരങ്ങളെ രസകരമായ രീതിയില്‍ ട്രോളുന്നതും ഈ ട്രോള് വൈറല്‍ ആകുന്നതും സ്ഥിരം കാഴ്ചയാണ്. അടുത്തിടെ താരത്തിന്റെ ട്രോളിന് ഇരയായത് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ്.

ഇന്നലെ നടന്ന ചെന്നൈ-പഞ്ചാബ് ഐ.പി.എല്‍ മത്സരത്തില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചക്ക് ശേഷം പഞ്ചാബിന് രക്ഷയായത് ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റന്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ്. ചെന്നൈ ബൗളറുമാരെ കണക്കറ്റ് പ്രഹരിച്ച താരത്തിന്റെ ഒരു സിക്‌സര്‍ 108 മീറ്ററാണു പറന്നത്. സീസണില്‍ ഏറ്റവും കൂടുതല്‍ ദൂരം പിന്നിട്ട സിക്‌സും ഇത് തന്നെയായിരുന്നു.

തൊട്ടുപിന്നാലെ തന്റെ ട്വിറ്റെറിലൂടെ ചോപ്ര ‘100 മീറ്റര്‍ മാര്‍ക്ക് പിന്നിടുന്ന സിക്‌സറുകള്‍ക്ക് 6നു പകരം 8 റണ്‍സ് നല്‍കണമെന്ന് കുറിച്ചു’. ആകാശിന്റെ ഈ ട്വീറ്റിന് പിന്നാലെ ആയിരുന്നു യുസിയുടെ ഗൂഗ്ലി. ‘ചേട്ടാ അങ്ങനെയെങ്കില്‍ 3 ഡോട് ബോളുകള്‍ക്ക് ഒരു വിക്കറ്റ് കൂടി അനുവദിച്ചു തരണം.’ ചോപ്രയുടെ ട്വീറ്റിന് ലഭിച്ച ലൈക്ക് ചഹല്‍ നിമിഷനേരം കൊണ്ട് മറികടന്നു.

ചഹലിന്റെ നര്‍മത്തില്‍ ചാലിച്ചുള്ള മറുപടിയെ പുകഴ്ത്തി സുരേഷ് റെയ്‌ന അടക്കമുള്ള താരങ്ങളും ആരാധകരും എത്താന്‍ അധികം വൈകിയില്ല. ബാംഗ്ലൂര്‍ ടീമില്‍ ആയിരുന്നപ്പോള്‍ അവിടുത്തെ ആസ്ഥാന ട്രോളനായിരുന്ന ചഹല്‍ രാജസ്ഥാനില്‍ എത്തിയിട്ടും തന്റെ ട്രോള് സിംഹാസനം ആര്‍ക്കും വിട്ടുകൊടുക്കാതിരിക്കുകയാണ്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത