ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിച്ച ഇന്ത്യന്‍ ടീമിനെ തേടിയെത്തുന്ന പ്രശംസാവര്‍ഷം അവസാനിക്കുന്നില്ല. വിഖ്യാതമായ ലോര്‍ഡ്‌സിലെ കളത്തില്‍ വിരാട് കോഹ്ലിയും സംഘവും നേടിയ ജയം ചരിത്ര സംഭവമായി വാഴ്ത്തപ്പെട്ടു. ഇപ്പോഴിതാ ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ പേസര്‍ സഹീര്‍ ഖാന്‍. ഇംഗ്ലണ്ടിനോട് തോന്നിയ ദേഷ്യത്തെ ശരിയായ രൂപത്തിലേക്ക്പ രിവര്‍ത്തനപ്പെടുത്താന്‍ ബുംറയ്ക്കായെന്ന് സഹീര്‍ പറയുന്നു.
ദേഷ്യം വരുന്നതുകൊണ്ട് ഇത്രയും നല്ല പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കഴിയുന്നെങ്കില്‍ ബുംറയ്ക്ക് എതിരാളികളെ ചിലപ്പോഴൊക്കെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കും. ഒന്നാം ഇന്നിംഗ്‌സിലെ കാര്യമെടുക്കൂ, ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. പ്രതിഭാധനനായ ഒരു ബോളറെന്ന നിലയില്‍ ബുംറയെ അത് അലോസരപ്പെടുത്തിയിരിക്കും- സഹീര്‍ ഖാന്‍ പറഞ്ഞു.
Read more
വിക്കറ്റില്ലാത്ത നിരാശയില്‍ കളിച്ച ബുംറയെ ബൗണ്‍സറുകള്‍കൊണ്ടാണ് ആന്‍ഡേഴ്‌സന്‍ നേരിട്ടത്. ആന്‍ഡേഴ്‌സന്റെ പ്രകോപനവും ബുംറയെ പ്രചോദിപ്പിച്ചിരിക്കാം. ദേഷ്യത്തെ ബുംറ ശരിയാംവിധം പ്രയോജനപ്പെടുത്തി. ബുംറയെ ബൗണ്‍സറുകള്‍ എറിയാന്‍ അനുവദിക്കേണ്ടതായിരുന്നെന്നും അയാളോട് ഇടയാന്‍ പാടില്ലായിരുന്നുമൊക്കെ ഇംഗ്ലണ്ട് കൡക്കാര്‍ തീര്‍ച്ചയായും ചിന്തിക്കുന്നുണ്ടാവാം. ബുംറയുടെ ബോളിംഗിന്റെ തീഷ്ണത അഭിനന്ദനാര്‍ഹമാണെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.