വലിയ കളിക്കാരനാണെന്നതിന്‍റെ ബഹുമാനമൊന്നും എന്നില്‍നിന്ന് പ്രതീക്ഷിക്കേണ്ട, എറിഞ്ഞിട്ടിരിക്കും; ഗില്ലിന് മുന്നറിയിപ്പ് നല്‍കി സിംബാബ്‌വെ പേസര്‍

ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ ജൂലൈ ആറിന് ആരംഭിക്കുന്ന അഞ്ച് ടി20 ഐ പരമ്പരയുടെ ഉദ്ഘാടന മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിനെ താന്‍ പുറത്താക്കുമെന്ന് സിംബാബ്വെ പേസര്‍ ബ്ലെസിംഗ് മുസാറബാനി. ഗില്ല് മികച്ച കളിക്കാരനാണ് എന്നത് സമ്മതിക്കുന്നുവെന്നും എന്നാല്‍ മറ്റേതൊരു കളിക്കാരനെയും പോലെയെ അദ്ദേഹത്തെ പരിഗണിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2022 ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (എല്‍എസ്ജി) നെറ്റ് ബൗളറായിരുന്ന മുസാറബാനി പറഞ്ഞു.

ഒരുപക്ഷേ മറ്റ് ചില ബോളര്‍മാരില്‍ നിന്ന് ഞാന്‍ അല്‍പ്പം വ്യത്യസ്തനാണെന്ന് ഞാന്‍ കരുതുന്നു. ശുഭ്മാന്‍ ഗില്‍ മികച്ച താരമാണ്. കാരണം അദ്ദേഹം ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധാരാളം പ്രകടനം നടത്തിയിട്ടുണ്ട്. അവന്‍ യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകത്ത് ഒരു വലിയ പേരാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, ഗില്‍ മറ്റ് കളിക്കാരെ പോലെ ഒരു താരം മാത്രമാണ്. അധിക ബഹുമാനമൊന്നും എന്നില്‍നിന്ന് പ്രതീക്ഷിക്കണ്ട. അവനെ പുറത്താക്കുന്നത് എനിക്ക് വളരെ സന്തോഷകരമാണ് -മുസുര്‍ബാനി പറഞ്ഞു.

സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹരാരെയില്‍ നടക്കും. ശുഭ്മാന്‍ ഗില്ലാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ടി20 ലോകകപ്പിന് ശേഷം കാലാവധി അവസാനിച്ച രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണായിരിക്കും പരമ്പരയിലെ ഇന്ത്യന്‍ പരിശീലകന്‍.

സ്വന്തം തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ സിംബാബ്‌വെയ്ക്ക് ഏറ്റവും കടുപ്പമേറിയ ടീമാകും ഇന്ത്യ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിന്നുള്ള നിരവധി യുവ പ്രതിഭകള്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്. പരമ്പരയിലെ എല്ലാ മത്സരങ്ങളും ഹരാരെയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബ്ബിലാണ് നടക്കുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ്മ, റിങ്കു സിംഗ്, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ