ഒരൊറ്റ പാട്ടിലൂടെ മലയാളികളെ കൈയിലെടുത്ത കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. “അമ്പലപ്പുഴേ…” എന്ന ഗാനം കൊഞ്ചിക്കൊണ്ട് സിവ പാടുന്നത് കേട്ട് അക്ഷരാര്‍ത്ഥതില്‍ എല്ലാവരും ഞെട്ടി. മലയാളിയല്ലാത്ത കുഞ്ഞുകുട്ടി എങ്ങിനെ ഇത് പാടുന്നു എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ മലയാള അക്ഷരങ്ങള്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പഠിപ്പിക്കാന്‍ ശ്രമിച്ചാണ് സിവ വാര്‍ത്തകളില്‍ നിറയുന്നത്.
വീഡിയോയില്‍ പന്തിന് സിവ “അ..ആ..ഇ..ഈ..” എന്ന് കൃത്യമായി പറഞ്ഞു കൊടുക്കുകയാണ്. ഇത് പന്ത് ഏറ്റ് ഉച്ചരിക്കുന്നുമുണ്ട്. ഇടയ്ക്ക് സിവ പന്തിനെ ശകാരിക്കുന്നുമുണ്ട്. “എ, ഐ എവിടെ” എന്നാണ് സിവ ചോദിക്കുന്നത്. അത് മാഡം പറഞ്ഞുതന്നില്ല എന്ന് ഋഷഭ് മറുപടിയും കൊടുക്കുന്നുണ്ട്. എന്നാല്‍ അത് സമ്മതിക്കാതെ ഹിന്ദിയില്‍ “എ,ഐ നീ തിന്നോ” എന്നാണ് സിവ ചോദിക്കുന്നത്. ഇതിന്റെ വീഡിയോ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/p/BxUUtQFnPtv/?utm_source=ig_web_copy_link
Read more
ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയറിന് ശേഷമെടുത്ത വീഡിയോ ആണിത്. ഋഷഭ് പന്തിന്റെ ഡല്‍ഹിയെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ ഫൈനലിലെത്തിയിരുന്നു. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പന്ത്രണ്ടാം സീസണിലെ കലാശ പോരാട്ടം ഇന്നു നടക്കും. രാത്രി 7.30 മുതല്‍ ഹൈദരാബാദ് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.