Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

റൊണാൾഡോയുടെ ജീവനക്കാരനാവാൻ ഒപ്പിടേണ്ടത് എഴുപതു വർഷത്തെ കരാർ, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഫുട്ബോൾ ലീക്സ്

, 3:22 pm

ഫുട്ബോൾ ലോകത്തെ ഇളക്കിമറിച്ച ഫുട്ബോൾ ലീക്സ് വെളിപ്പെടുത്തലുകളിൽ റൊണാൾഡോയെക്കുറിച്ചുള്ള കാര്യങ്ങൾ ശ്രദ്ധ പിടിച്ചു പറ്റുന്നു. തന്റെ ജീവിതത്തിന്റെ സ്വകാര്യതയിൽ ഏറെ ശ്രദ്ധാലുവായ റൊണാൾഡോയുടെ തനിക്കു കീഴിൽ ജീവനക്കാരായി വരേണ്ടവർ എഴുപതു വർഷത്തേക്കുള്ള പ്രത്യേക കരാറക്കം ഒപ്പിടണമെന്നാണു ഫുട്ബോൾ ലീക്സ് വെളിപ്പെടുത്തുന്നത്. താരത്തിന്റെ വീട്ടിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഈ നിയമം പ്രധാനമായും ബാധകമാവുന്നത്.

റൊണാൾഡോയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുപതു വർഷത്തേക്കു പരസ്യപ്പെടുത്തരുത്. താരത്തിന്റെയോ താരത്തിന്റെ അടുത്ത ബന്ധുക്കളുടേയോ മരണം വരെ കൃത്യമായി ഈ നിയമം പാലിക്കണമെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് ഫുട്ബോൾ ലീക്സ് വെളിപ്പെടുത്തുന്നത്. ഫുട്ബോൾ താരങ്ങളിൽ തന്നെ ഏറ്റവും വിചിത്രമായ സ്വകാര്യ നിയമങ്ങൾ കൊണ്ടു നടക്കുന്ന താരമാണു റൊണാൾഡോയെന്നാണ് ഇതിനെ പറ്റി ആരാധകർ പ്രതികരിക്കുന്നത്.

റൊണാൾഡോയുടെ സ്വകാര്യ ജീവിതം ആരാധകരിൽ നിന്നും രഹസ്യമാക്കിയാണ് സൂക്ഷിക്കുന്നതെന്നത് ഏവർക്കുമറിയുന്ന കാര്യമാണ്. താരത്തിന്റെ അമ്മയെയും കാമുകിയെയും സഹോദരിയെയും നാലു മക്കളെയും കുറിച്ചു മാത്രമാണ് താരം വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. അവസാനത്തെ രണ്ടു ഇരട്ട കുട്ടികളായ ഇവ, മാറ്റിയോ എന്നിവരെ ഗർഭപാത്രം വാടകക്കെടുത്താണു ഉണ്ടാക്കിയതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

റൊണാൾഡോയുടെ തനി പകർപ്പായ മൂത്ത മകൻ യുവൻറസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. മികച്ച പ്രകടനം നടത്തി നിലവിൽ തന്നെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ജൂനിയർ റൊണാൾഡോക്കു കഴിഞ്ഞിട്ടുണ്ട്. അച്ഛനെ പോലെ തന്നെ മികച്ച താരമായി വളരുകയെന്നതാണ് ജൂനിയറിന്റെ പ്രധാന ലക്ഷ്യം.

Advertisement