ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ഏറെ സന്തോഷം തോന്നുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത്. 2034 ഫുട്‍ബോൾ ലോകകപ്പ് നടക്കാനിരിക്കുന്നത് സൗദി അറേബ്യയിൽ ആണ്. അവർ ഇപ്പോൾ തന്നെ അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. അവർ നടത്തുന്ന വലിയ ടൂർണമെൻറിലെ 10 മത്സരങ്ങൾ ആതിഥേയത്വം നടത്താനാണ് ഇന്ത്യ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തു വന്ന ഈ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കുന്നത് എഐഎഫ്എഫ് അംഗങ്ങളുടെ ഇടയിൽ മാത്രം നൽകിയ ഒരു സർക്കുലറിനെയാണ്. ലോകകപ്പ് മത്സരങ്ങൾ തൊട്ടടുത്ത രാജ്യമായ സൗദിയിൽ നടക്കുന്ന ടൂർണമെന്റിലെ കുറച്ച മത്സരങ്ങൾ തങ്ങൾക്ക് നടത്താൻ പറ്റിയാൽ അത് ഇന്ത്യൻ ഫുട്‍ബോളിന് വലിയ ഊർജം ആയിരിക്കുമെന്ന് ഉറപ്പാണ്.
സൗദിയുടെ മണ്ണിൽ നടക്കുന്ന ടൂർണമെന്റിലെ കുറച്ച് മത്സരങ്ങൾ തങ്ങൾക്ക് നടത്താൻ അനുവദിക്കുമോ എന്ന ഇന്ത്യയുടെ അഭ്യർത്ഥന സൗദി അംഗീകരിക്കുമോ എന്നത് കണ്ടറിയണം. 2034 ലോകകപ്പ് ആകുമ്പോൾ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി വർധിക്കുന്ന സാഹചര്യം ഉണ്ടാകും. അപ്പോൾ മത്സരങ്ങളുടെ എണ്ണം കൂടും. അതിൽ ഒരു 10 മൽസരമാണ് ഇന്ത്യ ചോദിക്കാൻ ഇരിക്കുന്നത്. ലോകകപ്പ് സൗദിയിൽ നടത്താനുള്ള വോട്ടെടുപ്പിനെ പിന്തുണച്ചവരിൽ ഇന്ത്യയും ഉണ്ടായിരുന്നു.
ഖത്തർ ലോകകപ്പിന്റെ വലിയ വിജയത്തോടെയാണ് തങ്ങൾക്ക് മുന്നിൽ ഉള്ള സാധ്യതകളെ സൗദി തുറന്നത്. അവർ 2026 ലോകകപ്പ് നടക്കുമ്പോൾ അതിന് ശ്രമിച്ചതുമായിരുന്നു.