എല്ലാം പുലിക്കുട്ടികള്‍, ഇവിലെ എല്ലാവരേയും ഇറക്കും; പുതുചരിത്രം കുറിച്ച് ബ്രസീല്‍

ദക്ഷിണ കൊറിയയെ പൊളിച്ചടുക്കി ബ്രസീല്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ആധികാരിക വിജയം. കളി തുടങ്ങി ആദ്യ 30 മിനിറ്റിനുള്ളില്‍ തന്നെ ബ്രസീല്‍ വിജയമുറപ്പിച്ചു. ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തോടെ വിജയത്തിനൊപ്പം ഒരു പുതു ചരിത്രവുമാണ് കാനറികള്‍ ഖത്തറില്‍ കുറിച്ചത്.

മത്സരത്തില്‍ വിജയമുറപ്പിച്ച ഘട്ടത്തില്‍ നെയ്മറേയും ഗോള്‍കീപ്പര്‍ അലിസണേയും വരെ ടിറ്റെ പിന്‍വലിച്ചു. പകരക്കാരായി റോഡ്രിഗോയും വെവെര്‍ട്ടണുമാണ് കളത്തിലിറങ്ങിയത്. ഇതോടെ ലോകകപ്പ് സ്‌ക്വാഡിലെ 26-പേരേയും ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ കളത്തിലിറക്കി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരേ ഒമ്പത് മാറ്റങ്ങളുമായാണ് ബ്രസീല്‍ കളിച്ചത്.

ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ ഇത്രയും താരങ്ങളെ ഒരു ടീമും കളത്തിലിറക്കിയിട്ടില്ല. ഉപയോഗിക്കാന്‍ പറ്റുന്നത്രയും താരങ്ങളെ മൈതാനത്തിറക്കിയ ആദ്യ ടീമായാണ് ബ്രസീല്‍ പുതുചരിത്രമെഴുതിയത്.

തുര്‍ച്ചയായ എട്ടാം തവണയാണ് കാനറികള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍.

Latest Stories

'അജ്മലും ശ്രീക്കുട്ടിയും എംഡിഎംഎ ഉപയോ​ഗിച്ചിരുന്നു'; കസ്റ്റഡി അപേക്ഷയിൽ പൊലീസ്, ഇരുവരേയും കസ്റ്റഡിയിൽ വിട്ട് കോടതി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: എല്ലാ അധികാരവും ഒരു നേതാവിന് കൈമാറാനുള്ള ഏകാധിപത്യശ്രമം; ഭരണഘടന ഭേദഗതിചെയ്യാനുള്ള നീക്കം പ്രതിരോധിക്കുമെന്ന് സിപിഎം

കഥ ഇന്നത്തോടെ തീരും! കന്നഡ സിനിമയുടെ റീമേക്ക് ആയി എത്തിയ 'കഥ ഇന്നുവരെ'; പ്രേക്ഷക പ്രതികരണം

ചാമ്പ്യന്‍സ് ട്രോഫി 2025: ടൂര്‍ണമെന്റ് പാകിസ്ഥാനില്‍നിന്ന് മാറ്റണോ?, ഐസിസി നിലപാട് പുറത്ത്

ആകാശ് തീ...., ബംഗ്ലാദേശിന് തലവേദന സമ്മാനിച്ച് യുവ താരം

'തിരുപ്പതി ലഡു'വിൽ പുകഞ്ഞ് ആന്ധ്രാപ്രദേശ്; പ്രസാദത്തിൽ മൃഗക്കൊഴുപ്പുണ്ടെന്ന് ലാബ് റിപ്പോർട്ട്! വെട്ടിലായി ജഗൻ മോഹൻ റെഡ്ഢി

ഡോക്യുമെൻ്ററികൾ ഇല്ല പി ആർ ഏജൻസികൾ ഇല്ല , ഇത് ഒറ്റക്ക് വഴി വെട്ടിവന്നവന്റെ റേഞ്ച്; സഞ്ജു സാംസൺ ദി റിയൽ ഹീറോ

വില്ലത്തരം പതിവാക്കി മമ്മൂട്ടി, ഒപ്പം വിനായകനും; പുതിയ ചിത്രം വരുന്നു, അപ്‌ഡേറ്റ് എത്തി

'കൂടുതല്‍ വിയര്‍ത്തു, നന്നായി ക്ഷീണിച്ചു'; ബാറ്റിംഗിനിടയില്‍ സംഭവിച്ചത് വെളിപ്പെടുത്തി അശ്വിന്‍, സഹായമായത് ആ താരം

"തോറ്റു എന്നത് ശെരിയാണ്, പക്ഷെ ആ ഒരു കാര്യം കാരണമാണ് ഞങ്ങൾക്ക് പണി കിട്ടിയത്"; വ്യക്തമാക്കി ബാഴ്‌സലോണ താരം