90 മിനിറ്റില്‍ 32 ഷോട്ടുകള്‍, ഒരെണ്ണം പോലും വലയില്‍ എത്താതെ ഇറ്റലി പുറത്ത് ; ലോക കപ്പില്‍ നിന്നും അകന്നിട്ട് 12 വര്‍ഷം

”നശിപ്പിക്കപ്പെട്ടു…തകര്‍ക്കപ്പെട്ടു” തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പിനുണ്ടാകില്ല എന്ന് ഉറപ്പാക്കിയതിന് പിന്നാലെ ഇറ്റാലിയന്‍ ഇതിഹാസതാരവും നിലവിലെ പ്രതിരോധഭടനുമായ ജോര്‍ജ്ജിയോ ചില്ലേനിയുടെ ആദ്യ പ്രതികരണം ഇങ്ങിനെയായിരുന്നു. കഴിഞ്ഞ തവണ 2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ടിക്കറ്റ് കിട്ടാതെ പോയ ഇറ്റലിയ്ക്ക്് പിന്നാലെ ഖത്തറിലേക്കും യോഗ്യത നേടാനായില്ല. ഞങ്ങളില്‍ ആ വലിയ വിടവ് അങ്ങിനെ തന്നെ തുടരും. മാസിഡോണിയയോട് പ്‌ളേ ഓഫില്‍ തോറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു പ്രതികരണം.

ഗോള്‍ അല്ലാതെ ഒന്നും ഞങ്ങള്‍ക്ക് ആശ്വാസകരമായിരുന്നില്ല. അനേകം ചാന്‍സുകള്‍ കളിയില്‍ ഉണ്ടാക്കിയെടുത്തെങ്കിലും സ്‌കോര്‍ ചെയ്യാനായില്ല എന്നത് വലിയ നിരാശയാണ്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ വരുത്തിയ പിഴവിന് നല്‍കേണ്ടി വന്നത് കനത്ത പിഴയായിരുന്നു. താരം പറഞ്ഞു. നിര്‍ണ്ണായക പ്‌ളേഓഫില്‍ 1-0 നായിരുന്നു ഇറ്റലിയെ മാസിഡോണിയ തകര്‍ത്തുവിട്ടത്. സന്തോഷത്തിന് തൊട്ടുപിന്നാലെയാണ് ഇറ്റലിയെ നിരാശയും പിടികൂടിയത്. 2020 യൂറോയില്‍ കിരീടം നേടിയതിന് തൊട്ടുപിന്നാലെ ലോകകപ്പിന്‌യോഗത്യനേടാനാകാതെ ടീംപുറത്താകുകയും ചെയ്തു.

യോഗ്യതയ്ക്കുള്ള ഗ്രൂപ്പ്് ഘട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്റിന് പിന്നില്‍ രണ്ടാമതായതാണ് ഇറ്റലിയ്ക്ക് തിരിച്ചടിച്ചത്. മാസിഡോണിയയോട് തോറ്റതോടെ ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും 12 വര്‍ഷത്തെ അകല്‍ച്ചയാണ് ഇറ്റലിയ്ക്ക് സംഭവിച്ചിരിക്കുന്നത്. 92 മിനിറ്റുകള്‍ക്കിടയില്‍ 40 തവണ ഇറ്റലി ഗോളിലേക്ക് പന്ത് തൊടുത്തിട്ടും ഗോള്‍ മാത്രം വന്നില്ല. ഒക്‌ടോബറില്‍ തുടര്‍ച്ചയായി 32 മത്സരങ്ങള്‍ തോല്‍വി അറിയാതെ യൂറോപ്യന്‍ കപ്പും നേടിയ ഇറ്റലിയാണ് ലോകകപ്പ് യോഗ്യത നേടാതെ പുറത്തായത്. യോഗ്യതാ മത്സരത്തില്‍ ബള്‍ഗേറിയയ്ക്ക് എതിരേ 27 ഷോട്ടുകള്‍ തൊടുത്തു.

സ്വിറ്റ്‌സര്‍ലന്റിനെതിരേ രണ്ടു ലെഗ്ഗിലും പെനാല്‍റ്റി മിസ്സാക്കി, മാസിഡോണിയയക്ക് എതിരേ 32 ഷോട്ടുകാളണ് തൊടുത്തത്. പക്ഷേ ഒന്നുപോലും ഗോളായില്ല. മറുവശത്ത് മാസിഡോണിയ നാലു ഷോട്ടുകളെ തൊടുത്തുള്ളൂ. അതിലൊന്നാകട്ടെ ഗോളായി മാറുകയും ചെയ്തു. കളിയുടെ ഇ്ഞ്ചുറിടൈമില്‍ ട്രാക്കോവ്‌സ്‌കി ബോക്‌സിന് പുറത്തുനിന്നും തൊടുത്ത ഷോട്ടാണ് ഗോളായി മാറിയത്. തുര്‍ക്കിയെ 3-1 ന് തോല്‍പ്പിച്ചു വരുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ മറികടക്കാനായാല്‍ മാസിഡോണിയയുടെ ലോകകപ്പ് സ്വപ്‌നം സഫലമാകും.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ