ഈ വർഷത്തെ കോപ്പ അമേരിക്കൻ ട്രോഫി നേടിയതിന് ശേഷം അർജന്റീനൻ ഇതിഹാസം എയ്ഞ്ചൽ ഡി മരിയ രാജ്യാന്തര മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അർജന്റീനയുടെ പ്രധാന നേട്ടങ്ങളായ ഖത്തർ വേൾഡ് കപ്പ്, ഫൈനലിസിമാ, രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ എന്നിവയെല്ലാം നേടുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് ഡി മരിയ. താരത്തിനെ ആദരിക്കാൻ അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ പൂർണമായി താൻ ഫുട്ബോളിനോട് വിട പറയാൻ തയാറല്ല എന്നാണ് എയ്ഞ്ചൽ ഡി മരിയ പറയുന്നത്. വിരമിച്ചതിന് ശേഷവും താൻ പരിശീലകനാകാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും എന്ന് പറഞ്ഞിരിക്കുകയാണ്. അർജന്റീനൻ പരിശീലകനായ ലയണൽ സ്‌കൈലോണി ഡി മരിയയെ തന്റെ കോച്ചിങ് സ്റ്റാഫ് ടീമിലേക്ക് ഉൾപെടുത്താൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ വെച്ചാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.
എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:
“പേഴ്സണലായി കൊണ്ട് സ്‌കലോണി എന്നോട് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അദ്ദേഹം അഭിമുഖത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടാവാം. പക്ഷേ നേരിട്ട് ഞങ്ങൾ ഇതേക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫ് ഇപ്പോൾ വളരെയധികം പെർഫെക്ട് ആണ്. എല്ലാം സ്വന്തമായുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ചെയ്തു തന്നതിനെല്ലാം ഞങ്ങൾക്ക് ഒരുപാട് നന്ദിയും കൃതാർത്ഥതയും ഉണ്ട് ” ഡി മരിയ പറഞ്ഞു.
രാജ്യാന്തര മത്സരങ്ങളിൽ നിന്നും വിരമിച്ചെങ്കിലും ഡി മരിയ ഇപ്പോൾ പോർച്ചുഗീസ് ക്ലബായ ബെൻഫികയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. പ്രൊഫെഷണൽ ഫുട്ബാളിൽ നിന്നും വിരമിച്ചാലും താൻ കോച്ച് ആയി ഫുട്ബോളിൽ സജീവമായി പ്രവർത്തിക്കും എന്ന് പറഞ്ഞിരുന്നു. അതിന് വേണ്ടിയുള്ള കോച്ചിങ് കോഴ്സുകളും താരം ഇപ്പോൾ ചെയ്യുനുണ്ട്. താൻ കോച്ച് ആയാൽ അസിസ്റ്റന്റ് ആയി പരേഡസ് കൂടെ ഉണ്ടാകും എന്ന് ഡി മരിയ വ്യക്തമാക്കിയിട്ടുണ്ട്.