'അർജന്റീനയുടെ കാര്യത്തിൽ തീരുമാനമായി'; എമിലിയാനോ മാർട്ടിനെസിന്‌ സസ്‌പെൻഷൻ

അർജന്റീന ഫുട്ബാൾ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനെസിനെതിരെ നടപടി എടുത്ത് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. 2026 ഇൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ യോഗ്യത റൗണ്ടുകളിലെ രണ്ട് മത്സരങ്ങളിൽ നിന്നാണ് സസ്‌പെൻഡ് ചെയ്യ്തിരിക്കുന്നത്. ഒക്ടോബർ 10ന് വെനസ്വേലയ്ക്കെതിരെയും ഒക്ടോബർ 15ന് ബൊളീവിയയ്ക്കെതിരെയും നടക്കുന്ന മത്സരങ്ങളിൽ എമിലിയാനോ മാർട്ടിനെസിന്‌ അർജന്റീനയുടെ ഗോൾ വലയത്തിനു മുൻപിൽ നിൽക്കാൻ സാധിക്കില്ല.

കഴിഞ്ഞ മാസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെ എമി മാർട്ടിനെസ്സ് എതിർ ടീമിലെ താരങ്ങളെ അശ്ലീല ആം​ഗ്യങ്ങൾ കാണിച്ചതിനാണ് അദ്ദേഹത്തെ ഫിഫ രണ്ട് മത്സരത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. സെപ്റ്റംബർ ആറാം തിയതി നടന്ന മത്സരത്തിൽ ചിലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന പരാജയപെടുത്തിയിരിക്കുന്നത്. അതിന് പിന്നാലെ എമി കോപ്പ അമേരിക്കൻ ട്രോഫി ഉയർത്തി തന്റെ ജനേന്ദ്രിയത്തിൽ ചേർത്ത് പിടിച്ചതും നടപടി എടുക്കാൻ കാരണമായിട്ടുണ്ട്.

2022 ഫിഫ ലോകകപ്പ് നേടിയപ്പോഴും അദ്ദേഹം സമാനമായ പ്രവർത്തി കാണിച്ചിരുന്നു. കൂടാതെ കൊളംബിഐക്കെതിരെ നടന്ന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ സമയത്ത് ഒരു ക്യാമറമാനേയും അദ്ദേഹം കൈയേറ്റം ചെയ്തിരുന്നു. താരത്തിന്റെ നടപടിക്കെതിരെ ശക്തമായി എതിർത്ത് രംഗത്ത് എത്തിയിരിക്കുകയാണ് അർജന്റീന ഫുട്ബോൾ.

2026 ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ എട്ടു മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്. അതിൽ ആറെണ്ണത്തിൽ അവർ ജയിക്കുകയും, ബാക്കി രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു. നിലവിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തണമെങ്കിൽ അടുത്ത മത്സരം അവർക്ക് നിർണായകമാണ്.

Read more