'എന്നാ താൻ കേസ് കൊട്'; കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ പരാതി കൊടുക്കാൻ ആരാധകർ

ഇത്തവണത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കൊണ്ട് കരുത്തരായ അര്ജന്റീന തങ്ങളുടെ രണ്ടാം കോപ്പ അമേരിക്കൻ ട്രോഫി ഉയർത്തി ചാമ്പ്യന്മാരായി. മത്സരത്തിൽ ഒരു ഗോൾ പോലും ഇരു ടീമുകളും രണ്ടാം പകുതിയിൽ പോലും നേടിയിരുന്നില്ല. 112 ആം മിനിറ്റിലായിരുന്നു ലൗറ്ററോ മാർട്ടിനെസ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. അത്രയും നേരം വരെ മത്സരം തുടർന്നിരുന്നു. എന്നാൽ മത്സരശേഷം സ്റ്റേഡിയത്തിനു പുറത്ത് ഒരുപാട് സംഭവവികാസങ്ങളാണ് നടന്നത്.

കൊളംബിയൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് അടിച്ച് കേറുകയായിരുന്നു. മതിയായ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷാ സംവിധാനങ്ങളോ മയാമിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇല്ലായിരുന്നു. മത്സരം കാണാൻ ലക്ഷകണക്കിന് ആരാധകർ അവിടെ വന്നിരുന്നു. എന്നാൽ ടിക്കറ്റുകൾ ഉണ്ടായിട്ട് പോലും ഒരുപാട് ആളുകൾക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. ഈ സംഭവുമായി ബന്ധപ്പെട്ട 27 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തിൽ വെച്ച് തന്നെ 55 പേരെ പുറത്താക്കുകയും ചെയ്യ്തു. ഈ സംഭവത്തിൽ ഒരുപാട് കംപ്ലയിന്റുകൾ കോൺമെബോളിനു ലഭിക്കുന്നുണ്ട്.

ടിക്കറ്റ് ഉണ്ടായിട്ടും ഒരുപാട് ആരാധകർക്ക് മത്സരം കാണാനോ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനോ കഴിഞ്ഞിരുന്നില്ല. ഈ ആളുകളാണ് ഇവർക്കെതിരെ പരാതികൾ നൽകിയിരിക്കുന്നത്. ജാക്കലിന് മാർട്ടിനെസ്സ് എന്ന വ്യക്തിയുടെ കൈയിൽ നാല് ടിക്കറ്റുകൾ ആണ് ഉണ്ടായിരുന്നത്. ഇവർ നാല് പേർക്കും സ്റ്റേഡിയത്തിലേക്ക് കയറാൻ സാധിച്ചിരുന്നില്ല. അത് മൂലം ഇവർക്കു ഇന്ത്യൻ പൈസ നാല് ലക്ഷം രൂപയാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.

ഈ പരാതിയിൽ അവർ നഷ്ടപരിഹാരം ആയി ചോദിക്കുന്നത് 10 ലക്ഷം രൂപയാണ്. കോൺമെബോൾ ഇത് വരെ ഇതിനൊന്നിനും പ്രതികരിച്ചിട്ടില്ല. എന്തായാലും കൂടുതൽ പരാതികൾ ലഭിക്കുന്നതിലൂടെ ഇവർ വലിയ എമൗണ്ട് തന്നെ നഷ്ടപരിഹാരമായി നൽകേണ്ടി വരും. ഈ സംഭവുമായി ബന്ധപ്പെട്ട ഒരുപാട് പരാതികൾ മയാമി കോടതിയിൽ എത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ആരാധകർക്ക് വൻതോതിലുള്ള നഷ്ടപരിഹാരം നൽകേണ്ടി വരും കോൺമെബോൾ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ