2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസിന്റെ ടീം സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ അവരുടെ ക്യാപ്റ്റനും സൂപ്പർതാരവുമായ കിലിയൻ എംബപ്പേക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. രണ്ട് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേൽ, ബെൽജിയം എന്നി ടീമുകൾക്കെതിരെ ആണ് അവർ മത്സരിക്കുന്നത്. എന്നാൽ എംബാപ്പയുടെ അഭാവം ടീമിനെ നന്നായി ബാധിക്കാൻ സാധ്യത ഉണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ലില്ലിക്കെതിരെ എംബപ്പേ കളിച്ചിരുന്നു. പക്ഷെ റയൽ മാഡ്രിഡിനെ വിജയിപ്പിക്കുവാൻ താരത്തിന് സാധിച്ചില്ല. യോഗ്യത മത്സരങ്ങളിൽ നിന്നും എന്ത് കൊണ്ടാണ് താരത്തിനെ മാറ്റി നിർത്തിയത് എന്നാണ് മുൻ താരങ്ങളും ആരാധകരും പരിശീലകനായ ദിദിയർ ദെഷാപ്സിനോട് ചോദിക്കുന്നത്. അദ്ദേഹം അതിനെ കുറിച്ച് സംസാരിച്ചു.
ദിദിയർ ദെഷാപ്സ് പറയുന്നത് ഇങ്ങനെ:
” ഈ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് ഞാൻ എംബപ്പേയോട് സംസാരിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ സബ് റോളിൽ അദ്ദേഹം ഇറങ്ങിയിരുന്നുവെങ്കിലും അനിശ്ചിതത്വങ്ങൾ നീങ്ങിയിരുന്നില്ല. വരുന്ന റയലിന്റെ മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്നുള്ള കാര്യത്തിലും സംശയങ്ങൾ ഉണ്ട്. എംബപ്പേക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്. അത് സീരിയസ് ഒന്നുമല്ല. പക്ഷേ പൂർണ്ണമായും മുക്തനാവാൻ അദ്ദേഹത്തിന് ചികിത്സ ആവശ്യമാണ്. ഞാനോ എംബപ്പേയോ റിസ്ക്ക് എടുക്കാൻ തയ്യാറല്ല. എംബപ്പേയുടെ കമ്മിറ്റ്മെന്റിൽ എനിക്ക് യാതൊരുവിധ സംശയങ്ങളും ഇല്ല. മികച്ച രൂപത്തിൽ തന്നെയാണ് അദ്ദേഹം ഉള്ളത് “ ദിദിയർ ദെഷാപ്സ് പറഞ്ഞു.
Read more
റയൽ മാഡ്രിഡിൽ എത്തിയതിന് ശേഷം മികച്ച പ്രകടനമാണ് എംബപ്പേ ടീമിന് വേണ്ടി നടത്തുന്നത്. പക്ഷെ മുൻപ് കളിച്ച പോലെ ഉള്ള ഫുൾ പൊട്ടൻഷ്യൽ അദ്ദേഹത്തിന് പുറത്തെടുക്കാൻ സാധിക്കുന്നില്ല. നാളെ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിയ്യാറയലിനെയാണ് നേരിടുക. മത്സരത്തിൽ എംബപ്പേ കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.