'എംബാപ്പയെ ചതിച്ച് ഫ്രാൻസ് പരിശീലകൻ'; ദിദിയർ ദെഷാപ്സിനെതിരെ വൻ ആരാധക രോഷം

2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസിന്റെ ടീം സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ അവരുടെ ക്യാപ്റ്റനും സൂപ്പർതാരവുമായ കിലിയൻ എംബപ്പേക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. രണ്ട് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേൽ, ബെൽജിയം എന്നി ടീമുകൾക്കെതിരെ ആണ് അവർ മത്സരിക്കുന്നത്. എന്നാൽ എംബാപ്പയുടെ അഭാവം ടീമിനെ നന്നായി ബാധിക്കാൻ സാധ്യത ഉണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ലില്ലിക്കെതിരെ എംബപ്പേ കളിച്ചിരുന്നു. പക്ഷെ റയൽ മാഡ്രിഡിനെ വിജയിപ്പിക്കുവാൻ താരത്തിന് സാധിച്ചില്ല. യോഗ്യത മത്സരങ്ങളിൽ നിന്നും എന്ത് കൊണ്ടാണ് താരത്തിനെ മാറ്റി നിർത്തിയത് എന്നാണ് മുൻ താരങ്ങളും ആരാധകരും പരിശീലകനായ ദിദിയർ ദെഷാപ്സിനോട് ചോദിക്കുന്നത്. അദ്ദേഹം അതിനെ കുറിച്ച് സംസാരിച്ചു.

ദിദിയർ ദെഷാപ്സ് പറയുന്നത് ഇങ്ങനെ:

” ഈ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് ഞാൻ എംബപ്പേയോട് സംസാരിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ സബ് റോളിൽ അദ്ദേഹം ഇറങ്ങിയിരുന്നുവെങ്കിലും അനിശ്ചിതത്വങ്ങൾ നീങ്ങിയിരുന്നില്ല. വരുന്ന റയലിന്റെ മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്നുള്ള കാര്യത്തിലും സംശയങ്ങൾ ഉണ്ട്. എംബപ്പേക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്. അത് സീരിയസ് ഒന്നുമല്ല. പക്ഷേ പൂർണ്ണമായും മുക്തനാവാൻ അദ്ദേഹത്തിന് ചികിത്സ ആവശ്യമാണ്. ഞാനോ എംബപ്പേയോ റിസ്ക്ക് എടുക്കാൻ തയ്യാറല്ല. എംബപ്പേയുടെ കമ്മിറ്റ്മെന്റിൽ എനിക്ക് യാതൊരുവിധ സംശയങ്ങളും ഇല്ല. മികച്ച രൂപത്തിൽ തന്നെയാണ് അദ്ദേഹം ഉള്ളത് “ ദിദിയർ ദെഷാപ്സ് പറഞ്ഞു.

റയൽ മാഡ്രിഡിൽ എത്തിയതിന് ശേഷം മികച്ച പ്രകടനമാണ് എംബപ്പേ ടീമിന് വേണ്ടി നടത്തുന്നത്. പക്ഷെ മുൻപ് കളിച്ച പോലെ ഉള്ള ഫുൾ പൊട്ടൻഷ്യൽ അദ്ദേഹത്തിന് പുറത്തെടുക്കാൻ സാധിക്കുന്നില്ല. നാളെ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിയ്യാറയലിനെയാണ് നേരിടുക. മത്സരത്തിൽ എംബപ്പേ കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

Latest Stories

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍