'പ്രവാസികൾക്ക് ഹാപ്പി ന്യുസ്'; ലെജന്റ്സ് എൽ ക്ലാസിക്കോ മത്സരം ഖത്തറിൽ നടത്താൻ ഒരുങ്ങി ഫിഫ

ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ആരാധകർ കാത്തിരിക്കുന്ന മത്സരത്തിന്റെ പേരാണ് എൽ ക്ലാസിക്കോ. സ്പാനിഷ് സൂപ്പർ ടീമായ റയൽ മാഡ്രിഡും ബാഴ്സിലോണയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരമാണിത്. ഇത്തവണ നടന്ന പ്രീ സീസൺ മത്സരത്തിൽ ബാഴ്സിലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടിയിരുന്നു. അതിൽ വിജയിച്ചത് ബാഴ്‌സ തന്നെ ആയിരുന്നു. എന്നാൽ ആദ്യത്തെ ഒഫീഷ്യൽ എൽ ക്ലാസിക്കോ ഒക്ടോബർ 27 ആം തിയതി ആണ് നടക്കുന്നത്.

ഇതിനിടെ ഖത്തർ പ്രവാസികൾക്ക് സന്തോഷ വാർത്ത. എല്ലാ തവണയും നടക്കുന്ന ലെജന്ഡ്സ് എൽ ക്ലാസിക്കോ ഖത്തറിൽ വെച്ച് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. വിസിറ്റ് ഖത്തറാണ് ഇതിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിട്ടുണ്ട്.

നവംബർ 28 ആം തിയതി ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇത് വരെ ആരംഭിച്ചിട്ടില്ല. ഇത് മൂന്നാമത്തെ തവണയാണ് ലെജന്ഡ്സ് എൽ ക്ലാസിക്കോ അരങ്ങേറുന്നത്. രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ തവണ വീതം വിജയിക്കുകയായിരുന്നു.

2017ൽ ആണ് ആദ്യമായി ലെജന്ഡ്സ് എൽ ക്ലാസിക്കോ മത്സരം നടത്തിയത്. അന്നത്തെ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് അവർ റയലിനെ പരാജയപ്പെടുത്തിയത്. അതിന് ശേഷം നടന്നത് 2021 ഇൽ ആയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ വിജയിക്കുകയും ചെയ്തു.

ഏതൊക്കെ താരങ്ങൾ പങ്കെടുക്കും എന്നുള്ളത് വ്യക്തമായിട്ടില്ല. അധികം വൈകാതെ തന്നെ ഇരു ടീമുകളും സ്‌ക്വാഡ് പുറത്തു വിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Latest Stories

ഐപിഎല്ലിൽ ശ്രേയസ് അയ്യറിനെ ക്യാപ്റ്റൻ ആക്കുന്നതിൽ വൻ ആരാധക രോക്ഷം; തഴയരുതെന്ന് കൊൽക്കത്തയോട് മുഹമ്മദ് കൈഫ്

നിലവിൽ ലോകത്തിൽ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബാറ്റർ അവൻ, രോഹിത്തിനെയും കോഹ്‍ലിയെയും ഒഴിവാക്കി അപ്രതീക്ഷിത പേര് പറഞ്ഞ് ദിനേഷ് കാർത്തിക്ക്

ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ്; അന്വേഷണ സംഘത്തിന് കത്തയച്ചു, തന്ത്രപരമായ നീക്കം

ബിക്കിനി ധരിച്ച് വന്നാല്‍ പോക്കോളാമെന്ന് പറഞ്ഞ് വീടിന് മുന്നില്‍ ബഹളം; ദുരനുഭവം വെളിപ്പെടുത്തി നടി

'സത്യമേവ ജയതേ..' എന്ന് കെ സുരേന്ദ്രൻ; ഏതറ്റം വരേയും പോകും, അപ്പീൽ നൽകുമെന്ന് സിപിഎം

ഈ അവസരം മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ടി20 യിലേക്ക് മറ്റൊരു ഓപ്ഷന്‍ ടീം മാനേജ്‌മെന്റ് ഇനി നോക്കില്ല!

ഡെന്മാര്‍ക്കിനെ ഓര്‍മ്മിപ്പിക്കുന്ന പിആര്‍ വിവാദം

IPL 2024: ആർസിബിയുടെ തന്ത്രം അതാണ്, ആകെ നിലനിർത്തുന്നത് നാല് താരങ്ങളെ; അവന്മാർ എല്ലാം ടീം വിടും

'പോള്‍ പോഗ്ബയ്ക്ക് ആശ്വാസം'; ഏർപ്പെടുത്തിയ വിലക്ക് വെട്ടിക്കുറച്ചു; വിഷമകരമായ കാലഘട്ടം കഴിഞ്ഞു എന്ന താരം

തിയേറ്ററില്‍ ഫ്‌ളോപ്പുകള്‍ മാത്രം, ഇനി അങ്ങോട്ടില്ല.. പുതിയ ചിത്രവും ഡയറക്ട് ഒ.ടി.ടിയിലേക്ക്; നയന്‍താരയുടെ 'ടെസ്റ്റ്' വരുന്നു