'ജനങ്ങളുടെ മനസ്സിൽ അവൻ എന്നും ഹീറോ ആയിരുന്നു'; ബ്രസീൽ ക്ലബ് പ്രസിഡന്റിനെ വളഞ്ഞ് ആരാധകർ; രാജകീയ തിരിച്ച് വരവിനൊരുങ്ങി പ്രമുഖ താരം

ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയർ പരിക്ക് മൂലം നാളുകൾ ഏറെയായി കളിക്കളത്തിലേക്ക് മടങ്ങി വന്നിട്ട്. ഇപ്പോൾ ഇതാ തരാം തന്റെ രാജകീയമായ തിരിച്ച് വരവിനു തയ്യാറെടുക്കുകയാണ്. ഈ വരുന്ന സെപ്റ്റംബർ മാസം നെയ്മർ തിരികെ ഫുട്ബോളിലേക്ക് എത്തും എന്നാണ് കരുതപ്പെടുന്നത്. നിലവിൽ സൗദി ലീഗിലെ പ്രമുഖ ടീം ആയ അൽ ഹിലാലിനു വേണ്ടിയാണു താരം കളിച്ചു കൊണ്ടിരിക്കുന്നത്. ക്ലബിൽ കുറച്ച് മത്സരങ്ങൾ മാത്രമേ നെയ്മർ കളിച്ചിട്ടുള്ളു. അടുത്ത വര്ഷം കൊണ്ട് തന്റെ കരാർ തീരും. നെയ്മർ യൂറോപിയൻ ലീഗുകളിലേക്ക് മടങ്ങി വരാൻ ഉള്ള സാധ്യതകളും കൂടുതലാണ്. എന്നാൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള സാധ്യതയും ഉണ്ട്. നെയ്മറിനെ എന്നാണ് സൈൻ ചെയ്യുക എന്ന കാര്യത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഫ്ലെമെങ്കോയുടെ ക്ലബ് പ്രസിഡണ്ട് റോഡോൾഫോ ലാൻഡം.

റോഡോൾഫോ ലാൻഡം പറഞ്ഞത് ഇങ്ങനെ:

” ഞാൻ എവിടെ പോയാലും ആരാധകർ എന്നെ വളഞ്ഞു ചോദിക്കും എന്നാണ് നെയ്മറിനെ സൈൻ ചെയ്യാൻ പോകുന്നത് എന്ന്. അവരോടൊക്കെ ഞാൻ പറയുന്ന മറുപടി ഉണ്ട്, നെയ്മർ രണ്ട് വർഷം ഫ്ലെമെങ്കോയിൽ കളിച്ചാൽ കിട്ടുന്ന അത്രയും സാലറി അദ്ദേഹം ഇപ്പോൾ ഒരു മാസം കൊണ്ട് ഉണ്ടാകുന്നുണ്ട്. 70 മില്യൺ യൂറോയോളം ആണ് അദ്ദേഹം ഇപ്പോൾ സമ്പാദിക്കുന്നത്. അത്രയും അസാധാരണമായ താരമാണ് അദ്ദേഹം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ. പരിക്കിൽ നിന്നും അദ്ദേഹം എത്രയും പെട്ടന്ന് തന്നെ തിരിച്ച് വരും എന്നാണ് താരം പറഞ്ഞത്. സെപ്റ്റംബറോടെ കളിക്കളത്തിലേക്ക് വരും എന്നാണ് നെയ്മർ അന്ന് എന്നോട് പറഞ്ഞത്” റോഡോൾഫോ ലാൻഡം പറഞ്ഞു.

നിലവിൽ അൽ ഹിലാലിനു വേണ്ടി ആണ് താരം കളിക്കുന്നത്. ഒരു വർഷം കൂടെ കരാർ ഉള്ളത് കൊണ്ട് അദ്ദേഹം തിരികെ ബ്രസീൽ ക്ലബ്ബിലേക്ക് ജോയിൻ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അത് ഫ്ലെമെങ്കോ ആയിരിക്കുമോ അല്ലെങ്കിൽ മറ്റേതെങ്കിലും ക്ലബ് ആയിരിക്കുമോ എന്ന കാര്യത്തിൽ ഇത് വരെ ഉറപ്പില്ല. എന്തായാലും നെയ്മറിന്റെ തിരിച്ച് വരവിനു വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.

Latest Stories

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ