'ഇവന്മാരെ കൊണ്ട് ശല്യം ആയല്ലോ'; അർജന്റീനയുടെ ക്യാമ്പിൽ മോഷണം; ക്ഷുഭിതനായി പരിശീലകൻ ഹാവിയർ മഷറാനോ

ഒളിമ്പിക്സിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മൊറോക്കോയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽവി ഏറ്റു വാങ്ങി അർജന്റീന. വിവാദങ്ങളിലൂടെ ആയിരുന്നു മൊറോക്കോ കളി വിജയിച്ചത്. അർജൻ്റീനയുടെ ക്രിസ്റ്റ്യൻ മെദീന 2-2ന് സമനിലയിൽ അർജന്റീനയെ എത്തിച്ചെങ്കിലും മൊറോക്കൻ പിന്തുണക്കാർ പിച്ച് തകർത്തതിനെത്തുടർന്ന് മൈതാനത്ത് അരാജകത്വം ഉടലെടുത്തു. ആരാധകർ അർജന്റീനൻ താരങ്ങളെ ആക്രമിക്കുകയും ചെയ്യ്തു. ഇതേ തുടർന്ന് സെക്യൂരിറ്റി ഓഫീസേഴ്‌സ് ഇടപെട്ട് മത്സരം നിർത്തി വെച്ചു. മൽസരത്തിനെതിരെ പരിശീലകൻ ഹാവിയർ മഷറാനോ ഫിഫയ്ക്ക് പരാതി നൽകിയിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ താരം ഇപ്പോൾ മറ്റൊരു കാര്യം കൂടെ പറയുകയുണ്ടായി.

ഹാവിയർ മഷറാനോ പറഞ്ഞത് ഇങ്ങനെ:

” ഇന്നലെ മൊറോക്കൻ ആരാധകർ ഞങ്ങളുടെ ട്രെയിനിംഗ് ക്യാമ്പുകളിൽ അതിക്രമിച്ച് കയറിയിരുന്നു. ഞങ്ങളെ ഉപദ്രവിക്കുകയും ഞങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്യ്തു. തിയാഗോ അൽമേഡയുടെ വാച്ചും മോതിരവും അങ്ങനെ പല സാധനങ്ങളും ട്രൈനിങ്ങിന്റെ ഇടയിൽ വെച്ച് അവർ എടുത്തോണ്ട് പോയി. ട്രൈനിങ്ങിനു ശേഷം ഞങ്ങൾ ഒന്നും തന്നെ പറയാൻ ആഗ്രഹിച്ചിരുന്നില്ല” ഇതാണ് ഹാവിയർ മഷറാനോ പറഞ്ഞത്.

ഫ്രാൻസിൽ അർജന്റീനൻ താരങ്ങൾ സുരക്ഷിതരല്ല എന്നാണ് ഹാവിയർ മഷറാനോ അവകാശപ്പെടുന്നത്. അർജന്റീന സമനില ഗോൾ നേടിയപ്പോൾ മൊറോക്കൻ ആരാധകരുടെ ആക്രമണം ഉണ്ടായിരുന്നു. തുടർന്ന് സെക്യൂരിറ്റി ഓഫീസേഴ്‌സ് ഇടപെട്ട് ആരാധകരെ മാറ്റി നിർത്തിയിരുന്നു. മത്സരത്തിൽ ഉടനീളം ആരാധകരുടെ ഇടപെടലും അക്രമങ്ങളും ഉണ്ടായിരുന്നു. പാരിസിൽ അർജന്റീനൻ താരങ്ങൾക്ക് എതിരെ ഇനിയും ആരാധകരുടെ അക്രമങ്ങൾ ഉണ്ടായേക്കാം. എന്തായാലും ഫിഫയുടെ അന്വേഷണം ഉടൻ ഉണ്ടാകും എന്നതും ഉറപ്പാണ്.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ