'എനിക്ക് കുറ്റബോധം ഒന്നുമില്ല, എനിക്ക് തോന്നാറില്ല അതൊന്നും'; എർലിംഗ് ഹാലാൻഡിന്റെ വാക്കുകൾ ഇങ്ങനെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയിലാണ് കളി കലാശിച്ചത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്. അവസാന നിമിഷം മാഞ്ചസ്റ്റർ സിറ്റി താരം ജോൺ സ്റ്റോൺസ് സമനില ഗോൾ നേടി. അത്രയും നേരം പിടിച്ചുനിന്ന ആഴ്സണൽ അവസാന നിമിഷമാണ് മത്സരം കൈവിട്ടത്.

ഗോൾ നേടിയ സ്റ്റോൺസിനോട് ഹാലാൻഡ് ചെയ്ത പ്രവർത്തി വൻതോതിൽ വിവാദമാവുകയും ചെയ്തു. ബോൾ എടുത്തുകൊണ്ട് ആഴ്സണൽ പ്രതിരോധനിര താരമായ ഗബ്രിയേലിന്റെ തലയുടെ പിറകിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഗബ്രിയേൽ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് നേരെ ഉയർന്നു വന്നിരുന്നു. അതിനെ കുറിച്ച് ഹാലാൻഡ് സംസാരിച്ചു.

എർലിംഗ് ഹാലാൻഡ് പറയുന്നത് ഇങ്ങനെ:

“ആ നിമിഷത്തിന്റെ ചൂടിൽ സംഭവിച്ചു പോയ ഒരു കാര്യം മാത്രമാണ് അത്. ആ മത്സരത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. കളിക്കളത്തിൽ സംഭവിച്ചതെല്ലാം അവിടെത്തന്നെ തുടരും. അതിനപ്പുറത്തേക്ക് അത് പോവില്ല. ഗബ്രിയലുമായി ബന്ധപ്പെട്ട വിഷയത്തിൽ എനിക്ക് കുറ്റബോധം ഒന്നുമില്ല. ലൈഫിലെ ചില കാര്യങ്ങളിൽ എനിക്ക് കുറ്റബോധം തോന്നാറില്ല ” എർലിംഗ് ഹാലാൻഡ് പറഞ്ഞു.

ടീമിന് വേണ്ടി ഗംഭീര പ്രകടനമാണ് ഹാലാൻഡ് പുറത്തെടുക്കുന്നത്. പ്രീമിയർ ലീഗിൽ ആകെ കളിച്ച ഏഴു മത്സരങ്ങളിൽ നിന്ന് പത്തു ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. തുടർച്ചയായി രണ്ട് ഹാട്രിക്കുകൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള ഇന്റർനാഷണൽ ബ്രേക്കിൽ അദ്ദേഹം ഇനി നോർവേക്ക് വേണ്ടിയാണ് കളിക്കുക.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം