'എന്നോട് ക്ഷമിക്കു'; പെനാൽറ്റി മിസ് ആക്കി റൊണാൾഡോ; രക്ഷകനായി ദിയഗോ കോസ്റ്റ

യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3-0 ത്തിനു തോല്പിച്ച് പോർച്ചുഗൽ ക്വാട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. തുടക്കം മുതലേ ആധിപത്യം സ്ഥാപിച്ചിരുന്നത് പോർച്ചുഗൽ ആയിരുന്നു. 73 ശതമാനവും പൊസഷൻ അവരുടെ കൈയിൽ ആയിരുന്നു, പക്ഷെ എക്സ്ട്രാ ടൈം വരെ കളി പോയിട്ടും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല.

പെനാൽറ്റി മിസ് ആക്കിയ റൊണാൾഡോ കളിക്കളത്തിൽ വെച്ച് മാപ്പ് ചോദിക്കുന്ന തരത്തിൽ കണികളോട് ആലിംഗനം ചെയ്യ്തു. മത്സര ശേഷവും താരം ആരാധകരോട് മാപ്പ് പറയുകയും ചെയ്യ്തു. ഈ വർഷത്തെ യൂറോ കപ്പിൽ ഇത് വരെ ആയിട്ടും ഒരു ഗോൾ പോലും നേടാൻ റൊണാൾഡോയ്ക്ക് സാധിച്ചിട്ടില്ല. എക്സ്ട്രാ ടൈമിലെ 104 ആം മിനിറ്റിലായിരുന്നു താരം പെനാൽറ്റി പാഴാക്കിയത്. തുടർന്നുള്ള നിമിഷങ്ങളിൽ പോർച്ചുഗൽ ടീം ഗോൾ നേടാൻ ശ്രമിച്ചെങ്കിലും പക്ഷെ ഫലം കണ്ടില്ല.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ടീമിന് രക്ഷകനായി ഉദിച്ചത് ഗോൾ കീപ്പർ ദിയഗോ കോസ്റ്റ ആയിരുന്നു. സ്ലോവേനിയൻ താരങ്ങളുടെ എല്ലാ ഷോട്ടുകളും കോസ്റ്റ വലയിൽ കയറ്റാതെ തടയുകയായിരുന്നു. അതെ സമയം പോർച്ചുഗൽ താരങ്ങൾ എല്ലാം തന്നെ ഗോൾ ആകുകയും കളി ജയിപ്പിക്കുകയും ചെയ്യ്തു. എല്ലാ പെനാൽറ്റി ഷോട്ടുകളും തടഞ്ഞത് കൊണ്ട് പുതിയ റെക്കോഡും സൃഷ്ടിച്ചിരിക്കുകയാണ് ദിയഗോ കോസ്റ്റ.

ആദ്യ പെനാൽറ്റി പാഴാക്കിയ റൊണാൾഡോ ഷൂട്ട് ഔട്ടിലെ തന്റെ ആദ്യ ഷോട്ട് ഗോൾ ആക്കിയിരുന്നു. ടൂർണമെന്റിൽ ക്രിസ്റ്റിയാനോയ്ക്ക് ഇത് വരെ ഗോൾ അക്കൗണ്ട് തുറക്കാനായിട്ടില്ല. താരത്തിന്റെ ഗംഭീര തിരിച്ച് വരവിനു വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. ഇന്നത്തെ മത്സരം ജയിച്ചതോടു കൂടി യൂറോയിലെ അടുത്ത ഘട്ടമായ ക്വാട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് പോർച്ചുഗൽ. അടുത്ത മത്സരം ജൂലൈ 6 നു ഫ്രാൻസിനെതിരെ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

Latest Stories

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്

'മലയാളി പൊളി അല്ലെ'; തകർത്തെറിഞ്ഞ് ആശ ശോഭന ;ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 161 റൺസ് വിജയ ലക്ഷ്യം

കണ്ണൂരില്‍ മൂന്ന് വയസുകാരന്റെ മുറിവില്‍ ചായപ്പൊടി വച്ച സംഭവം; അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'സഞ്ജു സാംസൺ മാത്രമല്ല ആ പ്രമുഖ താരവും പുറത്താകും'; നിർണായക മത്സരത്തിന് വേണ്ടി തയ്യാറെടുത്ത് താരങ്ങൾ

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ആര്‍എസ്എസ്; ബിജെപിയുടെ വിജയത്തിന് കാരണം യുഡിഎഫ് വോട്ടുകളെന്ന് എംവി ഗോവിന്ദന്‍

എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ; എഡിജിപിയെ മാറ്റുന്നതിനുള്ള മുഹൂര്‍ത്തം കുറിച്ചുവച്ചില്ലെന്ന് ബിനോയ് വിശ്വം

'സഞ്ജു സാംസണിന് എട്ടിന്റെ പണി കൊടുത്ത് യുവ താരം'; അങ്ങനെ ആ വാതിലും അടഞ്ഞു; സംഭവം ഇങ്ങനെ

സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാനാവില്ലെന്ന് പവന്‍ കല്യാണ്‍; കാത്തിരുന്ന് കാണാമെന്ന് ഉദയനിധി സ്റ്റാലിന്‍

'പാർട്ടികളിൽ അവർ നടന്നത് നഗ്നരായി, പുരുഷ ലൈംഗിത്തൊഴിലാളികളോട് ഒപ്പം കിടക്കാൻ നിർബന്ധിക്കും'; 'ഡിഡ്ഡി' യുടെ നിഗൂഢ ലോകത്ത് നടക്കുന്നത്

മലപ്പുറത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍