'ഐ ആം ദി ഒൺലി വൺ, സൂപ്പർ വൺ'; ലോകത്തിലെ മികച്ച അഞ്ച് ഗോൾ കീപ്പറുമാർ ഇവർ; ഒന്നാം നമ്പർ താരത്തെ കേട്ട് ആവേശത്തോടെ ഫുട്ബോൾ ലോകം

ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആയി ഫുടബോൾ ആരാധകർ കാണുന്ന താരം, അത് അർജന്റീനയുടെ കാവൽ മാലാഖയായ എമിലിയാനോ മാർട്ടിനസ് ആണ്. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് അർജന്റൈൻ ഗോൾകീപ്പറായ മാർട്ടിനസ് കാഴ്ച വെച്ചത്. അർജന്റീനക്ക് വേണ്ടിയും ആസ്റ്റൻ വില്ലക്ക് വേണ്ടിയും ഒരുപോലെ മിന്നും പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ ഒട്ടുമിക്ക മത്സരങ്ങളും അർജന്റീന വിജയിച്ചതിനു കാരണം എമി മാർട്ടിനെസ് ആണ്. അത് കൊണ്ടാണ് ഈ വർഷത്തെ കോപ്പ അമേരിക്കൻ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം അദ്ദേഹത്തിന് നേടാനായത്. അർജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തിയപ്പോൾ ഗോൾഡൻ ഗ്ലോവ് പുരസ്കാരവും നിലനിർത്താൻ എമിക്ക് സാധിച്ചിരുന്നു.

പ്രമുഖ ഫുട്ബോൾ മാധ്യമമായ സ്കോർ 90 കഴിഞ്ഞ സീസണിലെ ഓരോ പൊസിഷനുകളിലെയും ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. 5 ഗോൾ കീപ്പർ താരങ്ങളാണ് ഈ ലിസ്റ്റ് ഉൾപ്പെടുന്നത്. ഏറ്റവും മികച്ച ഗോൾകീപ്പർ ആയിക്കൊണ്ട് ഇവർ തിരഞ്ഞെടുത്തിട്ടുള്ളത് എമിലിയാനോ മാർട്ടിനസിനെ തന്നെയാണ്. കഴിഞ്ഞ സീസണിലെ താരത്തിന്റെ പ്രകടനത്തിന് അർഹമായ ഒരു അംഗീകാരം തന്നെയാണ് ഇതുവഴി ലഭിച്ചിരിക്കുന്നത്. വർഷങ്ങളായി അർജന്റീനയുടെ വലയ്ക്ക് മുന്നിൽ പ്രതിരോധം തീർക്കുന്ന താരമാണ് എമി. മെസിക്ക് വേണ്ടി ലോകകപ്പ് നേടി കൊടുത്തതും എമി ആയിരുന്നു.

രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ജോർജിയൻ ഗോൾകീപ്പറായ മമാർഡഷ് വിലിയാണ്. യൂറോകപ്പിൽ ജോർജിയക്ക് വേണ്ടി താരം തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. കൂടാതെ വലൻസിക്ക് വേണ്ടിയും തന്റെ മികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് സ്പാനിഷ് ഗോൾകീപ്പറായ ഉനൈ സിമോണാണ്.വളരെ കുറച്ച് ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് യൂറോ കപ്പിൽ വഴങ്ങേണ്ടി വന്നിട്ടുള്ളത്. നാലാം സ്ഥാനം ബ്രസീലിയൻ ഗോൾകീപ്പറായ ആലിസൺ ബക്കറാണ് സ്വന്തമാക്കിയിട്ടുള്ളത്.ലിവർപൂളിന് വേണ്ടി മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു. അഞ്ചാം സ്ഥാനത്ത് വരുന്നത് ബൊറൂസിയ ഗോൾകീപ്പറായ കോബലാണ്.അവരെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താൻ എമിക്ക് സാധിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് ഈ പുരസ്കാരങ്ങൾക്കെല്ലാം താരം അർഹൻ ആകുന്നതും. ഫിഫ ബെസ്റ്റ് പുരസ്കാരവും യാഷിൻ ട്രോഫിയും വേൾഡ് കപ്പ് ഗോൾഡൻ ഗ്ലൗവുമെല്ലാം സ്വന്തമാക്കാൻ എമിക്ക് സാധിച്ചു. മെസിയുടെ കരിയറിലെ മികച്ച ട്രോഫികൾ എല്ലാം നേടാനായത് എമി മാർട്ടിനെസിന്റെ കൂടെ മികവ് കൊണ്ട് ആണ്.