ഇത്തവണത്തെ കോപ്പ അമേരിക്കയിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കൊണ്ട് കരുത്തരായ അർജന്റീന രണ്ടാം തവണയും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. എന്നാൽ കിരീടം നേടിയതിനു ശേഷം അർജന്റീന നടത്തിയ സെലിബ്രേഷൻ വലിയ വിവാദങ്ങൾക്ക് കാരണമായി തീർന്നു. കിരീടധാരണ പരേഡിൽ എൻസോ ഫെർണാണ്ടസ് ഉൾപ്പെടെയുള്ള അർജന്റൈൻ താരങ്ങൾ ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയമായ അധിക്ഷേപം നടത്തി. സംഭവത്തിൽ അപ്പോൾ തന്നെ ഒരുപാട് വിവാദങ്ങൾ ഉയർന്നിരുന്നു. തന്റെ തെറ്റ് മനസ്സിലാക്കിയ എൻസോ മാപ്പ് പറയുകയും ചെയ്തു. പക്ഷേ ഇത് ഫുട്ബോൾ ലോകത്ത് വലിയ പ്രധിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴി ഒരുക്കി. എൻസോയുടെ ക്ലബ് ആയ ചെൽസിയിലെ സഹതാരങ്ങൾ തന്നെ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. എൻസോയുടെ മടങ്ങിവരവ് ക്ലബ്ബിനകത്ത് പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് ചെൽസി സൂപ്പർ താരമായ റീസ് ജെയിംസ് പറഞ്ഞിട്ടുള്ളത്.
റീസ് ജെയിംസ് പറയുന്നത് ഇങ്ങനെ:
” തീർച്ചയായും അദ്ദേഹം വെക്കേഷൻ കഴിഞ്ഞ് മടങ്ങി വരുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായേക്കാം. പക്ഷേ എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും സഹതാരങ്ങൾ പരസ്പരം നേരിട്ട് സംസാരിച്ചാൽ കാര്യങ്ങൾ പരിഹരിക്കാം എന്നാണ് ഞാൻ കരുതുന്നത്. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്നും ഈ സീസണിൽ നല്ല രൂപത്തിൽ മുന്നോട്ടുപോകാൻ കഴിയുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഫുട്ബോളിൽ റേസിസത്തിനോ വിവേചനങ്ങൾക്കോ സ്ഥാനമില്ല. പക്ഷേ അദ്ദേഹം തെറ്റ് മലാസിലാക്കി അപ്പോൾ തന്നെ മാപ്പ് പറയുകയും ചെയ്യ്തിട്ടുണ്ട്. ക്ലബ് അത് മികച്ച രീതിയിൽ തന്നെ ആണ് കൈകാര്യം ചെയ്യ്തത്“ റീസ് ജെയിംസ് പറഞ്ഞു.
എൻസോ മടങ്ങി വരുമ്പോൾ സഹതാരങ്ങളോ അല്ലെങ്കിൽ മറ്റു സ്റ്റാഫുകളുമായോ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല എന്ന് ചെൽസി പരിശീലകനായ മരെസ്ക്ക നേരത്തെ തന്നെ പറഞ്ഞിരുന്നു. കാര്യങ്ങൾ എല്ലാം എൻസോ ആയിട്ട് സംസാരിച്ചിട്ടുണ്ടെന്നും താരം ആരെയും മനഃപൂർവം വേദനിപ്പിക്കാനല്ല അത് ചെയ്തതെന്നും എൻസോ പരിശീലകനോട് വ്യക്തമാക്കിയിരുന്നു. ഏതായാലും അധികം വൈകാതെ തന്നെ എൻസോ ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എൻസോ വെക്കേഷൻ കഴിഞ്ഞ് ചെൽസിയിലേക്ക് മടങ്ങി വരുമ്പോൾ എങ്ങനെയാവും ക്ലബ്ബിലെ അന്തരീക്ഷം എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.