'ലിവർപൂൾ ഗോൾപൂൾ ആക്കി'; മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3 -0 ത്തിന് പരാജയപ്പെടുത്തി

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കരുത്തരായ ലിവർപൂൾ പരാജയപ്പെടുത്തി. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് മുഹമ്മദ് സാലയായിരുന്നു. ഒരു ഗോളും രണ്ട് അസിസ്റ്റുകളും ആണ് താരം ടീമിനായി നേടിയത്. രണ്ട് ഗോളുകൾ നേടിക്കൊണ്ട് ലൂയിസ് ഡയസും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ഈ വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മോശമായ പ്രകടനങ്ങളാണ് നടത്തുന്നത്. ഇത് വരെ കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ അവർ പരാജയപ്പെട്ടിരുന്നു. ഇതോടെ ടീമിലെ താരങ്ങളെയും പരിശീലകനെയും വിമർശിച്ച് ഒരുപാട് താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിൽ എറിക്ക് ടെൻഹാഗ് സംസാരിച്ചു.

എറിക്ക് ടെൻഹാഗ് പറയുന്നത് ഇങ്ങനെ:

“ഞാൻ ഹാരി പോട്ടർ ഒന്നുമല്ല. ഒരു പുതിയ ടീമിനെ നിർമ്മിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തീർച്ചയായും ഞങ്ങൾ മികച്ച രീതിയിലേക്ക് മാറും. കിരീടത്തിന് വേണ്ടി പോരാടാൻ ഞങ്ങൾക്ക് സാധിക്കുക തന്നെ ചെയ്യും. ലീഗിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് അവസാനിച്ചിട്ടുള്ളത്. ഞാൻ ഒരുപാട് തവണ ഇത് വിശദീകരിച്ചതാണ്. ഒരു ടീമിനെ ബിൽഡ് ചെയ്യുന്ന പ്രോസസിലാണ് ഞങ്ങൾ ഉള്ളത്. ഒരുപാട് യുവതാരങ്ങളും ഞങ്ങളോടൊപ്പം ഉണ്ട്. ഞങ്ങളോടൊപ്പം ആദ്യമായിട്ടാണ് മൂന്ന് താരങ്ങൾ ഇന്ന് സ്റ്റാർട്ട് ചെയ്യുന്നത്. ഞങ്ങൾക്ക് ഇംപ്രൂവ് ആവാൻ ഉണ്ട് എന്നുള്ളത് വ്യക്തമാണ്. പക്ഷേ ഈ സീസൺ അവസാനിക്കുമ്പോഴേക്കും ഞങ്ങൾ ഒരു കിരീടമെങ്കിലും നേടാനുള്ള സാധ്യതകൾ ഏറെയാണ് “ എറിക്ക് ടെൻഹാഗ് പറഞ്ഞു.

ബ്രൈറ്റണോട് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. കൂടാതെ കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിലും സിറ്റിയോട് തോൽവി ഏറ്റുവാങ്ങി. ടീമിൽ അഴിച്ച് പണിക്കുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം സതാംപ്റ്റണായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?