'മെസി എൻ ഉയിർ നൻപൻ'; താരമായിട്ട് ചേർച്ച കുറവ് എന്ന വാർത്തയിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രമുഖ താരം

കഴിഞ്ഞ കോപ്പ അമേരിക്കൻ ടൂർണ്ണമെന്റിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കരുത്തരായ അർജന്റീന രണ്ടാം തവണയും കോപ്പ കപ്പുയർത്തി ജേതാക്കളായി. അടുപ്പിച്ച് രണ്ട തവണയാണ് അര്ജന്റീന ചാംപ്യൻഷിപ് നിലനിർത്തുന്നത്. ടീമിന്റെ ഭാഗമാകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലജാൻഡ്രോ ഗാർനചോയ്ക്ക് സാധിച്ചിരുന്നു. അദ്ദേഹം ടീമിൽ അധികം മത്സരങ്ങൾ ഒന്നും തന്നെ കളിച്ചിരുന്നില്ല. എന്നാലും കിരീടനേട്ടത്തിൽ താരവും ഇതിന്റെ ഭാഗമാണ്.

ഇപ്പോൾ ഫുട്ബോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ആകുന്ന വിഷയം, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ആണ്. അതിൽ ഗാർനചോ ലയണൽ മെസിയെ മൈൻഡ് ചെയ്യാതെ പോകുന്ന ദൃശ്യങ്ങളാണ് അതിൽ ഉള്ളത്. അത് തന്നെ ആണ് ആരാധകൻ ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നതും. അവസാനം ഒരു യഥാർത്ഥ റൊണാൾഡോ(cr7) ഫാൻ ബോയ് എന്നും നൽകിയിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അലജാൻഡ്രോ ഗാർനച്ചോ

Read more

ഗാർണച്ചോയും ലയണൽ മെസിയും ഹഗ് ചെയ്യുന്ന ചിത്രമാണ് അദ്ദേഹം പങ്കു വെച്ചത്. ഇത് വെറും വ്യാജ പ്രചാരണമാണെന്നാണ് താരം വിലയിരുത്തുന്നത്. താനും ലയണൽ മെസിയും തമ്മിൽ ഒരു പ്രശ്നവും ഇല്ലന്നും തങ്ങൾ നല്ല സുഹൃത്തുക്കളുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിലൂടെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ ശക്തമായി എതിർപ് പ്രകടിപ്പിച്ചിരിക്കുകയാണ് താരം. ഗാർണച്ചോയുടെ മറുപടി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച വിഷയം ആയി തീർന്നിരിക്കുകയാണ്.