'മുള്ളർ ദി ഗ്രേറ്റ്'; ബുണ്ടസ്ലിഗയിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം

ഇന്നലെ ബുണ്ടസ് ലിഗയിൽ നടന്ന മത്സരത്തിൽ ഫ്രീബർഗിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കരുത്തരായ ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തി. ടീമിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ഹാരി കൈയ്ൻ, തോമസ് മുള്ളർ എന്നിവർ. പെനാൽറ്റിയിൽ ആയിരുന്നു ഹാരി കെയ്ൻ ടീമിനെ ലീഡിൽ എത്തിച്ചത്. പിന്നീട് തോമസ് മുള്ളറും ഗോളുകൾ നേടുകയായിരുന്നു.

ഇന്നലത്തെ വിജയത്തോടു കൂടി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക് നിൽക്കുന്നത്. മത്സരത്തിൽ പുതിയ റെക്കോഡും മുള്ളർ സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതൽ ബയേൺ മ്യൂണിക്കിന് വേണ്ടി മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് ആണ് അദ്ദേഹം നേടിയത്. 710 മത്സരങ്ങൾ ആണ് താരം ടീമിനായി കളിച്ചത്. പരിശീലകനായ വിൻസന്റ് കോംപനി , മുള്ളറിനെ കുറിച്ച് സംസാരിച്ചു.

വിൻസന്റ് കോംപനി പറയുന്നത് ഇങ്ങനെ:

”അസാധാരണമായ ഒരു നേട്ടം തന്നെയാണ് മുള്ളർ സ്വന്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ആദ്യ മത്സരത്തിന് സാക്ഷിയായവനാണ് ഞാൻ. ഇപ്പോഴിതാ 710 മത്സരങ്ങൾ അദ്ദേഹം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. തികച്ചും അവിശ്വസനീയമായ ഒരു കാര്യം തന്നെയാണ് ഇത്. ഈ 710 മത്സരങ്ങളിലും തന്റെ 100% സമർപ്പിച്ച് കളിച്ച താരമാണ് മുള്ളർ. ട്രെയിനിങ്ങിലും അങ്ങനെ തന്നെയാണ്. അതാണ് ഈ താരത്തെ വ്യത്യസ്തനാക്കുന്നത് ” വിൻസന്റ് കോംപനി പറഞ്ഞു.

തോമസ് മുള്ളർ 710 മത്സരങ്ങളിൽ നിന്നും 245 ഗോളുകൾ ആണ് ടീമിനായി നേടിയത്. കൂടാതെ 269 അസിസ്റ്റുകളും ആദ്ദേഹം നേടി കൊടുത്തു. ബുണ്ടസ് ലിഗയിൽ 475 മത്സരങ്ങളിൽ നിന്ന് 150 ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ഫുട്ബോൾ കരിയറിൽ അദ്ദേഹം രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികളും, 12 ബുണ്ടസ് ലിഗ ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ