'എന്റെ കാലം അവസാനിക്കാറായി, ഇനി എത്രനാൾ എന്ന് അറിയില്ല'; ഇതിഹാസത്തിന്‍റെ വെളിപ്പെടുത്തലിൽ അമ്പരന്നു ഫുട്ബാൾ ലോകം

യൂറോ കപ്പിൽ ഇന്നലെ ഇറ്റലിക്കെതിരെ സമനിലയിൽ കളി അവസാനിപ്പിച്ച ക്രൊയേഷ്യ ടൂർണമെന്റിൽ നിന്നും പുറത്തായി. 1-1 എന്ന നിലയിലായിരുന്നു ഇരു ടീമുകളും കളി അവസാനിപ്പിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ രഹിത നിലയിലായിരുന്നു. രണ്ടാം പകുതിയിലെ 55 ആം മിനിറ്റിൽ ലുക്കാ മോഡ്രിച്ച് ഗോൾ നേടി ലീഡ് ഉയർത്തിയിരുന്നു. ശേഷം എക്സ്ട്രാ ടൈമിൽ ഇറ്റലിയുടെ സകാഗ്നി സമനില ഗോൾ നേടി ക്രൊയേഷ്യയെ ടൂർണമെന്റിൽ നിന്നും പുറത്താക്കുകയായിരുന്നു.

ലുക്കാ മോഡ്രിച്ചിന്റെ അവസാന യൂറോ കപ്പ് ആയിരുന്നു ഇത്. 2006 മുതൽ ലുക്കാ ടീമിന്റെ കൂടെ ഉണ്ട്. നിലവിൽ മറ്റു രാജ്യക്കാർ ഭയക്കുന്ന തലത്തിൽ ക്രോയേഷ്യൻ ടീം വളർന്നിട്ടുണ്ടെങ്കിൽ അതിനു കാരണം ലുക്കാ മോഡ്രിച്ചിന്റെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ്. ഇന്നലെ നടന്ന മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ക്രോയേഷ്യ ആണ്. എന്നാൽ അപ്രതീക്ഷീതമായിട്ടുള്ള ഗോളിൽ ആയിരന്നു ക്രോയേഷ്യ സമനിലയിൽ കുരുങ്ങിയത്.

ലുക്കാ മോഡ്രിച്ച് പറഞ്ഞത് ഇങ്ങനെ:

” എനിക്ക് നീണ്ടകാലത്തേക്ക് ഫുട്ബോൾ കളിക്കണം എന്നാണ് ആഗ്രഹം. പക്ഷെ ഏത് കളിക്കാരനായാലും ഒരു സമയം കഴിയുമ്പോ ബൂട്ട് അഴിച്ച് വെക്കണം. എന്റെ കാലം അവസാനിക്കാറായി എന്ന തോന്നൽ ആണ് എനിക്ക് ഇപ്പോൾ ഉള്ളത്. എത്രനാൾ ഇത് പോലെ തുടരും എന്ന് അറിയില്ല. പറ്റുന്ന കാലം വരെ ഇങ്ങനെ പോകണം എന്നാണ് ആഗ്രഹം” മോഡ്രിച്ച് പറഞ്ഞു.

ക്രോയേഷ്യൻ ടീമിൽ എന്നും ഇതിഹാസമായി വാഴ്ത്തപ്പെടുന്ന താരം തന്നെ ആണ് ലുക്കാ മോഡ്രിച്ച്. റയൽ മാഡ്രിഡ് ആയാലും ക്രോയേഷ്യ ആയാലും തന്റെ ടീമിന് അവശ്യ സമയത്ത് എന്നും ഒരു രക്ഷകനായി വന്നിട്ടുള്ള താരമാണ് ഇദ്ദേഹം. നിലവിൽ വിരമിക്കൽ പ്രഖ്യാപനത്തെ പറ്റി ഒന്നും തന്നെ നടത്തിയിട്ടില്ലെങ്കിലും ഉടനെ അറിയിക്കാൻ സാധ്യത കാണും എന്ന് തന്നെ ആണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം