'റൊണാൾഡോ കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ നെയ്മർ ജൂനിയർ'; സംഭവം ഇങ്ങനെ

സൗദി ലീഗ് ഇത്രയും ലോക പ്രസിദ്ധമായ ലീഗായി മാറാൻ കാരണം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അദ്ദേഹത്തിന്റെ വരവോടു കൂടി ഒരുപാട് പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകമെമ്പാടുമുള്ള ആരാധക പിന്തുണ കാരണമാണ് ലീഗ് ഇത്രയും മികച്ചതാക്കാൻ കാരണമെന്ന് ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയർ നേരത്തെ പറഞ്ഞിരുന്നു.

നെയ്മർ സൗദി ലീഗിലെ അൽ ഹിലാലിന് വേണ്ടിയാണ് കളിക്കുന്നത്. എന്നാൽ താരത്തിന് ഇപ്പോൾ റൊണാൾഡോയുടെ ആരാധകർ കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. റിയാദിൽ വെച്ച് നടന്ന ടെന്നീസ് മത്സരത്തിൽ സൂപ്പർ താരങ്ങളായ റഫയേൽ നദാലും കാർലോസ് അൽക്കാരസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരം കാണാൻ നെയ്മറും എത്തിയിരുന്നു. മത്സരത്തിൽ നദാലിനെ തോല്പിച്ചത് അൽക്കാരസ് ആയിരുന്നു. നെയ്മറും അൽക്കാരസുമൊക്കെ ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹം പങ്കും വെച്ചിരുന്നു.

എന്നാൽ നെയ്മർ മത്സരം കാണാൻ വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന റൊണാൾഡോ ആരാധകർ അദ്ദേഹത്തെ കൂവി വിളിക്കുകയും റൊണാൾഡോയുടെ പേര് ചാന്റ് ചെയുകയും ചെയ്യ്തു. സൗദി ലീഗിലെ പ്രധാന ടീമുകളായ അൽ നാസറും, അൽ ഹിലാലും ചിരവൈരികളാണ്. ഈ വൈരാഗ്യം കാരണമാണ് നെയ്മറിന് നേരെ കൂവലുകൾ ഉണ്ടായത്.

കഴിഞ്ഞ ഒരു വർഷത്തിന് മേലേയായി നെയ്മർ ജൂനിയർ കളിക്കളത്തിൽ നിന്ന് പരിക്ക് മൂലം വിട്ടു നിൽക്കുകയാണ്. സൗദി ലീഗിൽ വന്നതിന് ശേഷം അൽ ഹിലാലിന്‌ വേണ്ടി വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ നെയ്മർ കളിച്ചിട്ടുള്ളു. താരത്തിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ