'വൺസ് എ ലയൺ ഓൾവെയിസ് എ ലയൺ'; 58 ആം ഹാട്രിക്ക് തികച്ച് ലയണൽ മെസി

37 ആം വയസിലും യുവ താരങ്ങൾക്ക് കടുത്ത മത്സരം കൊടുത്ത് ഉറക്കം കെടുത്തി ഹരം കൊള്ളുന്ന താരമാണ് ലയണൽ മെസി. ബ്യൂണസ് ഐറിസിൽ ഇന്നലെ മെസിയുടെ സംഹാര താണ്ഡവത്തിനായിരുന്നു കാണികൾ സാക്ഷിയായത്. 2026 ലോകകപ്പിനുള്ള യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്. അതിൽ അഞ്ച് ഗോളുകളിലും നമുക്ക് മെസ്സിയെ കാണാൻ സാധിക്കും. മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് മെസ്സി മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്.

തന്റെ ഫുട്ബോൾ കരിയറിൽ 58 ഹാട്രിക്ക് നേട്ടങ്ങളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മത്സര ശേഷം ലയണൽ മെസിയെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് അർജന്റീനൻ പരിശീലകൻ ലയണൽ സ്കലോണി.

ലയണൽ സ്കലോണിയുടെ വാക്കുകൾ ഇങ്ങനെ:

”മെസ്സി എന്നെ അത്ഭുതപ്പെടുത്തുന്നത് ഒരിക്കലും നിർത്താറില്ല. ഒരു സമയത്ത് ഞാൻ ബെഞ്ചിൽ ഇരുന്നുകൊണ്ട് ഐമറിനോട് പറഞ്ഞു, മെസ്സിയുടെ പ്രകടനം എന്ത് മനോഹരമാണ്. ബെഞ്ചിൽ ഇരുന്നുകൊണ്ട് അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ആസ്വദിക്കാനും മറ്റുള്ളവർ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നത് ആസ്വദിക്കാനും എനിക്ക് സാധിക്കുന്നു. മെസ്സി എപ്പോഴും നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കും. സാധ്യമാകുന്ന അത്രയും കാലം അദ്ദേഹം കളിക്കട്ടെ. അത് മാത്രമാണ് മെസ്സിയോട് എനിക്ക് ആവശ്യപ്പെടാനുള്ളത്. അദ്ദേഹം കളിക്കളത്തിൽ ഉണ്ടാവുക എന്നത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ് “ലയണൽ സ്കലോണി പറഞ്ഞു.

കോപ്പ അമേരിക്കൻ ടൂർണമെന്റിൽ സംഭവിച്ച പരിക്ക് മൂലം മെസി ഒരുപാട് നാൾ കളിക്കളത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. തിരികെ എത്തുമ്പോൾ താരത്തിന് പഴയ പോലെ മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കുമോ എന്നുള്ളതിൽ ആശങ്കയിലായിരുന്നു ആരാധകർ. മെസിയുടെ രാജകീയ തിരിച്ച് വരവിൽ ആരാധകർക്ക് അടങ്ങാത്ത ആവേശമാണ് ഇപ്പോൾ ഉള്ളത്. അർജന്റീനക്ക് വേണ്ടി 10 ഹാട്രിക്കുകൾ പൂർത്തിയാക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചു.

Latest Stories

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നു വീണു; മൂന്നു മരണം; വീണ്ടും വില്ലനായി ധ്രുവ്

പാറ്റ് കമ്മിൻസിന്റെ കെണിയിൽപെട്ട് ഇന്ത്യ; താരത്തിന്റെ കീഴിൽ ഓസ്‌ട്രേലിയക്ക് വമ്പൻ നേട്ടങ്ങൾ; ഇത് അയാളുടെ കാലമല്ലേ എന്ന് ആരാധകർ

നമുക്ക് ക്രിക്കറ്റ് അറിയില്ലലോ പറയുന്നതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റൊന്നിലൂടെ...,രോഹിത് പറഞ്ഞതിന് മറുപടിയുമായി സുനിൽ ഗവാസ്‌ക്കർ; തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനം

പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍; കിടിലന്‍ ലുക്കില്‍ ജഗതി, പുതിയ ചിത്രം വരുന്നു

എ വി റസല്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; 38 അംഗ ജില്ലാ കമ്മിറ്റില്‍ ആറു പുതുമുഖങ്ങള്‍

പലപ്പോഴും അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നിയിട്ടുണ്ട്, എനിക്കെതിരെ ഹേറ്റ് വരാനുള്ള കാരണം ഇത് തന്നെയാണ്: അനശ്വര രാജന്‍

ആരാധനാലയ നിയമത്തിൽ ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷികൾ സുപ്രീം കോടതിയിൽ പ്രത്യേക ഹർജികൾ നൽകിയേക്കും; ചർച്ചകൾ പുരോഗമിക്കുന്നു

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭയെത്തുമോ?; അതോ സുരേന്ദ്രന്‍ തുടരുമോ?; മാറ്റം വേണമെന്ന് ശഠിക്കുന്നവര്‍ക്കായി എംടി രമേശിന് മുന്നില്‍ സാധ്യത തുറക്കുമോ?

ആ ചെറുക്കൻ അനാവശ്യമായ ചൊറിച്ചിലാണ് നടത്തുന്നത്, വഴക്ക് ഉണ്ടാക്കിയതിന് അവനിട്ടുള്ള പണി കിട്ടുകയും ചെയ്തു; തുറന്നടിച്ച് ഗൗതം ഗംഭീർ

ജസ്പ്രീത് ബുംറ ചതിയൻ? ഉപയോഗിച്ചത് സാൻഡ് പേപ്പർ എന്ന് ഓസ്‌ട്രേലിയൻ ആരാധകർ; വിവാദത്തിൽ മറുപടിയുമായി അശ്വിൻ