'റൊണാൾഡോ തന്നെ രാജാവ്'; ഫ്രാൻസിസ്കോ ഒപ്പിനിയുടെ വാക്കുകളിൽ ആവേശത്തോടെ ഫുട്ബോൾ ആരാധകർ

എതിരാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരം മുന്നേറ്റങ്ങൾ നടത്തുന്ന അപകടകാരിയായ കളിക്കാരൻ നിലവിൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. എന്നാൽ കുറച്ച് നാളുകൾ ആയിട്ട് അദ്ദേഹം മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നതിൽ പരാജയപ്പെടുകയാണ്. ഈ വർഷം നടന്ന യൂറോകപ്പിൽ താരത്തിന് ഒരു ഗോൾ പോലും നേടാനാവാതെ ടൂർണമെന്റ് അവസാനിപ്പിക്കേണ്ടി വന്നു. ക്ലബ് ലെവലിൽ താരം എന്നും മികച്ച രീതിയിൽ തന്നെ ആണ് ടീമിനെ നയിക്കുന്നത്. 2018ലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് യുവന്റസിലേക്ക് പോയിരുന്നു. മൂന്നു വർഷമാണ് താരം അവിടെ കളിച്ചത്. യുവന്റസിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ഫ്രാൻസിസ്കോ ഒപ്പിനി റൊണാൾഡോയുടെ മികവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

ഫ്രാൻസിസ്കോ ഒപ്പിനി പറഞ്ഞത് ഇങ്ങനെ:

”ഒരുപാട് മികച്ച സ്ട്രൈക്കർമാർ കളിച്ചിട്ടുള്ള ടീമാണ് യുവന്റസ്. ആദ്യം കാർലോസ് ടെവസുണ്ടായിരുന്നു. പിന്നീട് ഹിഗ്വയ്ൻ ഉണ്ടായിരുന്നു. അതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നു. പക്ഷേ റൊണാൾഡോക്ക് ശേഷം അദ്ദേഹത്തോളം കാലിബറുള്ള ഒരു സ്ട്രൈക്കർ അവിടെ ഉണ്ടായിട്ടില്ല. ഒരു വർഷം 12 മില്യൺ യൂറോ സാലറി വാങ്ങാനുള്ള അർഹതയൊന്നും ഡുസാൻ വ്ലഹോവിച്ചിന് ഇല്ല. അദ്ദേഹം നല്ലൊരു സ്ട്രൈക്കർ അല്ല ” ഇതാണ് ഒപ്പിനി പറഞ്ഞിട്ടുള്ളത്.

Read more

ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപിയൻ ലീഗുകളിൽ നിന്നും മാറി ഇപ്പോൾ സൗദി അറേബിയൻ ലീഗിലാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ ടീമിനെ മികച്ച രീതിയിൽ മുൻപിൽ നയിച്ച താരമായിരുന്നു റൊണാൾഡോ. എന്നാൽ തന്റെ ഫോം യൂറോ കപ്പിൽ നിലനിർത്തി ടീമിനെ സെമി ഫൈനലിൽ കയറ്റാൻ താരത്തിന് സാധിച്ചില്ല. ആറ് യൂറോകപ്പുകൾ കളിക്കുന്ന താരം എന്ന റെക്കോർഡും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.