'രാജാവില്ലെങ്കിലും പടയാളികൾ ശക്തർ'; മെസിയുടെ അഭാവത്തിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തയ്യാറെടുത്ത് അർജന്റീന

സൂപ്പർ താരം ലയണൽ മെസി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയെ നയിക്കില്ല. പരിക്ക് കാരണമാണ് മെസിക്ക് മത്സരങ്ങൾ നഷ്ടമാകുന്നത്. കൂടാതെ ടീമിലെ പ്രധാന താരമായിരുന്ന എയ്ഞ്ചൽ ഡി മരിയയും വിരമിച്ചതോടെ യോഗ്യത മത്സരങ്ങളിൽ അർജന്റീന ബുദ്ധിമുട്ട് നേരിടേണ്ടി വരും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ടീമിനെ നയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത് റോഡ്രിഗോ ഡി പോളിനായിരിക്കും.

ക്യാപ്റ്റനായി നിക്കോളാസ് ഓട്ടമെന്റിയുടെ പേരും ഉയർന്ന് കേൾകുന്നുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത് ഡി പോളിനായിരിക്കും എന്നാണ് അർജന്റീനൻ ക്യാമ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ലയണൽ മെസിയുടെ അഭാവത്തിൽ ഡി പോളിന് നായക സ്ഥാനം ലഭിക്കുന്നതിന് കുറിച്ച് താരം മാധ്യമങ്ങളോട് സംസാരിച്ചു.

റോഡ്രിഗോ ഡി പോൾ പറയുന്നത് ഇങ്ങനെ:

“ടീം നൽകുന്ന എന്ത് റോളും ഏറ്റെടുക്കാൻ തയ്യാറാണ് എന്നുള്ളത് നേരത്തെ തന്നെ ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരുപാട് വർഷമായി ഞാൻ ഇവിടെ തുടരുന്നു, ഇവിടുത്തെ പ്രധാനപ്പെട്ട താരമായി ഞാൻ മാറിയെന്ന് എനിക്ക് അനുഭവപ്പെടുന്നുണ്ട്. പക്ഷേ നമുക്കെല്ലാവർക്കും അറിയാവുന്നതാണ് ഈ ക്യാപ്റ്റന്റെ ആം ബാൻഡ് മെസ്സിയുടെതു മാത്രമാണ്. ബാക്കി ആര് അണിഞ്ഞാലും അത് സാഹചര്യവശാൽ മാത്രമാണ്. എപ്പോഴും ടീമിന്റെ ക്യാപ്റ്റൻ അത് ലയണൽ മെസ്സി തന്നെയാണ് ” ഡി പോൾ പറഞ്ഞു.

നായക സ്ഥാനത്തേക്ക് ക്യാപ്റ്റനായി ഗോൾ കീപ്പർ എമിലാനോ മാർട്ടിനെസിന്റെ പേരും ഉയർന്ന് കേൾകുന്നുണ്ട്. ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനലിൽ കാലിനേറ്റ പരിക്കിലാണ് മെസി യോഗ്യത മത്സരങ്ങളിൽ നിന്നും സ്വയം മാറി നിൽക്കുന്നത്. എന്നാൽ പരിക്കിൽ നിന്നും മുക്തി നേടിയതോടെ അദ്ദേഹം തിരികെ വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയാണ്. അമേരിക്കൻ ക്ലബായ ഇന്റർ മിയാമി മത്സരങ്ങൾക്ക് വേണ്ടി അദ്ദേഹം ഇപ്പോൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത മത്സരങ്ങളിൽ താരത്തിനെ കളിക്കളത്തിൽ കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്