ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനലിൽ കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് ലയണൽ മെസി രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കൻ ക്ലബായ ഇന്റർ മിയമിക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയത്. എന്നാൽ അർജന്റീനയ്ക്ക് വേണ്ടി അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് തിരികെ എത്തിയില്ല. 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മെസിയുടെ അഭാവത്തിലാണ് അർജന്റീന ഇപ്പോൾ കളിക്കുന്നത്.
മെസിയുടെ വരവിനെ കാത്തിരിക്കുകയാണ് അർജന്റീനൻ ആരാധകർ. അടുത്ത രണ്ട് മത്സരങ്ങൾ മെസി അര്ജന്റീനയോടൊപ്പം കളിക്കാനുണ്ടാകും എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്റർ മിയാമി പരിശീലകനായ ടാറ്റ മാർട്ടീനോ.
ടാറ്റ മാർട്ടീനോ പറയുന്നത് ഇങ്ങനെ:
”ഞങ്ങൾക്കൊപ്പം മാത്രമല്ല, അർജന്റീനക്കൊപ്പവും മെസ്സിക്ക് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. അദ്ദേഹം മത്സരങ്ങൾക്ക് ലഭ്യമായിരിക്കും. മെസ്സി കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട്. മെസ്സിക്ക് ട്രെയിനിങ്ങിനിടയിൽ വ്യത്യസ്തമായ ഫിസിക്കൽ വർക്ക് ഒന്നും ആവശ്യമില്ല. പക്ഷേ കോമ്പറ്റീഷന്റെ ആ ഒരു റിഥം അദ്ദേഹം വീണ്ടെടുക്കേണ്ടതുണ്ട്. പ്ലേ ഓഫ് മത്സരങ്ങളിൽ അദ്ദേഹം മികച്ച രൂപത്തിൽ ഉണ്ടാകും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അർജന്റീനക്കൊപ്പവും അദ്ദേഹത്തിന് മത്സരങ്ങൾ കളിക്കാനുണ്ടല്ലോ. അതുകൊണ്ടുതന്നെ ഏറ്റവും ഏറ്റവും മികച്ച മെസ്സിയെ ഓഫിൽ കാണാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ടാറ്റ മാർട്ടീനോ പറഞ്ഞു.
അർജന്റീനൻ ഗോൾ കീപ്പറായ എമിലിയാണോ മാർട്ടിനെസിന് ഫിഫ രണ്ട് മത്സരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അച്ചടക്ക ലംഘനം, ട്രോഫി ജനേന്ദ്രിയത്തിൽ വെച്ച് ആംഗ്യം കാണിക്കൽ, ക്യാമറമാനെ കയ്യേറ്റം ചെയ്യൽ എന്നിവയാണ് അദ്ദേഹത്തിന് മേൽ ചുമത്തിയ കുറ്റങ്ങൾ. അത് കൊണ്ട് ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ലയണൽ മെസി വന്നാലും ടീമിന്റെ ഗോൾ പോസ്റ്റിന്റെ മുൻപിൽ നിൽക്കാൻ എമിലിയാണോ മാർട്ടിനെസ്സ് രണ്ട് മത്സരത്തിൽ ഉണ്ടാവില്ല.