'മുട്ടൻ പണി ആയി പോയി'; മെസിയുടെ ആരോഗ്യ വിവരങ്ങൾ പങ്കവെച്ച് ഇന്റർ മിയാമി പരിശീലകൻ

2024 കോപ്പ അമേരിക്കയിൽ കൊളംബിയയെ തകർത്ത ശക്തരായ അര്ജന്റീന ഇത്തവണയും കപ്പ് ഉയർത്തി ജേതാക്കളായി. ടൂർണമെന്റിൽ മെസിക്ക് കാലിനു ഗുരുതരമായ പരിക്കാണ് ഏറ്റത്. അതിനു ഫലമായിട്ട് താരത്തിന് 64 ആം മിനിറ്റിൽ കളം വിടേണ്ടി വന്നു. മത്സരത്തിൽ ലയണൽ മെസി പോയെങ്കിലും അർജന്റീനൻ താരങ്ങൾ മികച്ച പ്രകടനം നടത്തി അദ്ദേഹത്തിന് വേണ്ടി കോപ്പ കപ്പ് നേടി കൊടുക്കുകയും ചെയ്യ്തു. മത്സര ശേഷം താരം ഉടൻ തന്നെ മെഡിക്കൽ ട്രീറ്റ്മെന്റിന് വിധേയനായി. ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ വെച്ച് മെസിക്ക് ഇനിയും ഒരുപാട് വിശ്രമം അനിവാര്യമാണ്. ഇന്റർ മിയാമി പരിശീലകൻ ഇതുമായി വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഇന്റർ മിയാമി പരിശീലകൻ ടാറ്റ മാർട്ടിനോയുടെ വാക്കുകൾ ഇങ്ങനെ:

” അദ്ദേഹത്തിന് ഗുരുതരമായ പരിക്കാണ് സംഭവിച്ചിരിക്കുന്നത്. ക്ലബ് മത്സരങ്ങളിലേക്ക് ഉടൻ തന്നെ അദ്ദേഹത്തിന് മടങ്ങി വരാൻ സാധിക്കില്ല. ഇന്റർ മിയാമിയുടെ അടുത്ത രണ്ട മത്സരങ്ങൾ ടൊറോന്റോ ആയിട്ടും ചിക്കാഗോ ആയിട്ടുമാണ്. അതിൽ അദ്ദേഹത്തിന് മത്സരിക്കാൻ ഇപ്പോഴുള്ള സാഹചര്യത്തിൽ സാധിക്കില്ല. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യം മെച്ചപ്പെടുന്നുമുണ്ട്” ടാറ്റ മാർട്ടീനോ പറഞ്ഞു.

കോപ്പ സീസണിൽ ഇടയ്ക്ക് വെച്ചും മെസിക്ക് കാലിനു പരിക്ക് സംഭവിച്ചിരുന്നു. അതിൽ ഒരു മത്സരം താരം ബെഞ്ചിലും ഇരിക്കേണ്ടി വന്നു. ഫൈനൽ മത്സരത്തിൽ കൊളംബിയയ്‌ക്കെതിരെ വെച്ചും താരത്തിന് ഗുരുതര പരിക്ക് ഏറ്റു. ഇനി അദ്ദേഹം ക്ലബ് മത്സരങ്ങളിലേക്ക് ആണ് പ്രാധാന്യം കൊടുക്കുന്നത്. അദ്ദേഹം പൂർണമായി കളിക്കളത്തിലേക്ക് വരണമെങ്കിൽ ഇനിയും കുറെ നാൾ എടുക്കാൻ ഉള്ള സാധ്യതയും കൂടുതലാണ്.

Read more

വലത്തേ കാലിനേറ്റ പരിക്കിൽ നിന്നും രണ്ടാം പകുതിയുടെ 64 ആം മിനിറ്റിൽ അദ്ദേഹം കളം വിടേണ്ടി വന്നിരുന്നു. തുടർന്ന് കരഞ്ഞു കൊണ്ടാണ് മെസി അവിടെ നിന്നും പോയത്. മെസിയെ സംബന്ധിച്ച ഈ വർഷത്തെ കോപ്പ അമേരിക്കൻ സീസൺ താരത്തിന് ഗംഭീര പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ലായിരുന്നു. ടീമിന് വേണ്ടി ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് നേടിയത്. അർജന്റീനയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ച്ച വെച്ചത് ലൗറ്ററോ മാർട്ടിനെസ് ആണ്. ഈ സീസണിൽ താരം 5 ഗോളുകളാണ് നേടിയത്. ഗോൾഡൻ ബൂട്ട് ജേതാവും അദ്ദേഹം ആണ്. എന്നിരുന്നാലും ലയണൽ മെസി വീണ്ടും കളിക്കളത്തിലേക്ക് മടങ്ങി വരുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.