'സ്കില്ലിൽ ഇവനെ വെല്ലാൻ ലോകത്താരുമില്ല'; ഇംഗ്ലണ്ട് താരത്തിന്‍റെ വാക്കുകളിൽ ആവേശം കൊണ്ട് ഫുട്ബോൾ പ്രേമികള്‍

ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളിൽ ഒന്നായ നെയ്മർ ജൂനിയറിനെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് താരം ബുകയോ സാക. ഫുട്ബോൾ മത്സരങ്ങളിൽ നെയ്മറിന്റെ സ്കില്ലുകൾ കാണാൻ ആരാധകർക് എന്നും ഹരമാണ്. എന്നാൽ താരം മാസങ്ങളായി വിശ്രമ ജീവിതത്തിലാണ്.

കഴിഞ്ഞ വർഷം നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ താരത്തിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഈ വർഷത്തെ കോപ്പ അമേരിക്കയിൽ നെയ്മർ തിരിച്ച് വരുമെന്നാണ് ബ്രസീൽ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോഴും പൂർണമായി പരിക്കിൽ നിന്നും മുക്തി നേടാൻ താരത്തിയിട്ടില്ല.

ഇംഗ്ലണ്ട് താരം ബുകയോ സാകയുടെ വാക്കുകൾ ഇങ്ങനെ:

” ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും സ്കിൽ ഉള്ള കളിക്കാരൻ നെയ്മർ ജൂനിയർ ആണെന്ന് തീർച്ചയാണ്. ഒരുപക്ഷെ ഏറ്റവും അണ്ടർറേറ്റഡ് ആയ താരവും ഇദ്ദേഹം തന്നെ. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ബഹുമാനത്തേക്കാൾ താരം കൂടുതൽ അർഹിക്കുന്നുണ്ട്. വ്യക്തി പരമായി എനിക്ക് അങ്ങനെ ആണ് തോന്നുന്നത്”

Read more

നിലവിൽ നെയ്മർ ജൂനിയർ സൗദി ക്ലബ് ആയ അൽ ഹിലാലിനു വേണ്ടി ആണ് കളിക്കുന്നത്. അദ്ദേഹം യൂറോപിയൻ ലീഗിൽ നിന്നും പോയത് ആരാധകർക്ക് കടുത്ത നിരാശയുണ്ട്. ഒരു സീസൺ കൂടെ താരത്തിന് കരാർ ഉണ്ട്. അതിനു ശേഷം താരം യൂറോപിയൻ ലീഗിലേക്ക് തന്നെ മടങ്ങി വരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.