'ഞങ്ങൾ കാണിച്ചത് മണ്ടത്തരം'; മാഞ്ചസ്റ്റർ പരിശീലകൻ പറയുന്നതിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

മികച്ച ടീം ആയിട്ടും ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ബ്രൈറ്റനുമായുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ബ്രൈറ്റൻ തന്നെ ആയിരുന്നു. പല താരങ്ങളെയും മാർക്ക് ചെയ്യാൻ മാഞ്ചസ്റ്റർ താരങ്ങൾ സാധിക്കാത്തത് കൊണ്ടാണ് അവർ പരാജയപ്പെട്ടത്. മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക്ക് ടെൻഹാഗ് സംസാരിച്ചു.

എറിക്ക് ടെൻഹാഗ് പറയുന്നത് ഇങ്ങനെ:

“അഡിൻഗ്രയുടെ ക്രോസ് തടയാൻ ഞങ്ങൾക്ക് സാധിച്ചില്ല. അതുതന്നെ വലിയ ഒരു മിസ്റ്റേക്ക് ആയിരുന്നു. കൂടാതെ പെഡ്രോയെ മാർക്ക് ചെയ്തില്ല. ഒന്നിലധികം അബദ്ധങ്ങൾ വരുത്തി വെച്ചതുകൊണ്ടാണ് ഞങ്ങൾക്ക് ആ ഗോൾ വഴങ്ങേണ്ടി വന്നത്. മത്സരത്തിന്റെ അവസാന സമയത്ത് ഗോൾവഴങ്ങി പരാജയപ്പെടേണ്ടി വരിക എന്നുള്ളത് വളരെ നിരാശാജനകമായ കാര്യമാണ്. കമ്മ്യൂണിറ്റി ഷീൽഡിലും ഇതിന് സമാനമായത് തന്നെയാണ് സംഭവിച്ചത്. കിരീടം നേടണമെങ്കിൽ ഇത്തരം മത്സരങ്ങളിൽ നിന്ന് നിർബന്ധമായും പോയിന്റുകൾ കളക്ട് ചെയ്യേണ്ടതുണ്ട്. ഞങ്ങൾ വിജയത്തിന്റെ തൊട്ടരികിലായിരുന്നു. അവിടെ നിന്നാണ് ഞങ്ങൾ പരാജയപ്പെട്ടത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല ” എറിക്ക് ടെൻഹാഗ് പറഞ്ഞു.

2022നു ശേഷം സ്റ്റോപ്പേജ് ടൈമിൽ ഗോളുകൾ വഴങ്ങിക്കൊണ്ട് ഏറ്റവും കൂടുതൽ തവണ പ്രീമിയർ ലീഗിൽ തോൽവി ഏറ്റുവാങ്ങിയ ക്ലബ് എന്ന പേര് കിട്ടിയത് മാഞ്ചെസ്റ്റർ യൂണൈറ്റഡിനാണ്. ഇന്നത്തെ മത്സരത്തിലെ തോൽവി മാഞ്ചസ്‌റ്ററിനെ സംബന്ധിച്ചടുത്തോളം വളരെ നിരാശ നൽകുന്നതാണ്. അടുത്ത മത്സരത്തിൽ കരുത്തരായ ലിവർപൂളാണ് ഇവരുടെ എതിരാളികൾ. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ മാഞ്ചസ്റ്ററിന്‌ ദോഷം ചെയ്യും.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍