'വിനിഷ്യസിനെ കണ്ടപ്പോൾ എന്റെ സാറേ, പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല'; അനുഭവം പങ്ക് വെച്ച് മെസ്സിഞ്ഞോ

സമീപകാലത്ത് ഏറ്റവും കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ. നെയ്മർ ജൂനിയറിന് ശേഷം ബ്രസീൽ ടീമിനെ ഏറ്റവും കൂടുതൽ വിജയിപ്പിക്കുന്ന താരം അദ്ദേഹമാണ്. ക്ലബ് ലെവലിൽ റയൽ മാഡ്രിഡിന്റെ താരമാണ് വിനീഷ്യസ്.

ബ്രസീലിയൻ ടീമിലേക്ക് പുതിയതായി വന്ന താരമാണ് എസ്റ്റവായോ വില്യൻ അഥവാ മെസ്സിഞ്ഞോ. ബ്രസീലിയൻ സീനിയർ ടീമിലേക്ക് ആദ്യമായി പരിഗണിക്കപ്പെട്ട താരമാണ് അദ്ദേഹം. ടീമിനോടൊപ്പം ട്രൈനിങ്ങിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ടെങ്കിലും അടുത്ത മത്സരത്തിൽ ഇക്വഡോറിനെതിരെ അരങ്ങേറ്റം നടത്താൻ മെസ്സിഞ്ഞോക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. ക്യാമ്പിൽ വെച്ച് വിനിഷ്യസിനെ നേരിട്ട് കണ്ട് പരിചയപ്പെട്ട അനുഭവം പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.

മെസ്സിഞ്ഞോ പറഞ്ഞത് ഇങ്ങനെ:

”ഞാൻ ലഞ്ച് സമയത്താണ് വിനീഷ്യസ് ജൂനിയറെ കണ്ടത്. എനിക്ക് ഒരല്പം ആശങ്കകൾ ഒക്കെ ഉണ്ടായിരുന്നു. അദ്ദേഹം പ്രതിനിധീകരിക്കുന്ന കാര്യങ്ങൾ അതുല്യമാണ്. റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം അദ്ദേഹം നടത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് ലോകത്ത് ഏറ്റവും മികച്ച താരം വിനിയാണ്. ചാമ്പ്യൻസ് ലീഗ് കളിക്കുന്ന താരങ്ങളെയാണ് ഞാൻ അവിടെ കണ്ടത്. വിനിയെ കണ്ടപ്പോൾ അടിവയറ്റിൽ നിന്നും ചിത്രശലഭങ്ങൾ പറക്കുന്നതുപോലെയുള്ള ഒരു പ്രതീതിയാണ് അനുഭവപ്പെട്ടത് ” മെസ്സിഞ്ഞോ പറഞ്ഞു.

പരിക്കിൽ നിന്നും മുക്തി നേടാത്ത ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയർ അടുത്ത മത്സരത്തിലും കളിക്കില്ല എന്നാണ് ഇപ്പോൾ ക്യാമ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. അത് കൊണ്ട് ടീമിനെ വിജയിപ്പിക്കാനും മുൻപിൽ നിന്ന് നയിക്കാനും വിനീഷ്യസ് ജൂനിയർ മാത്രമാണ് ഉള്ളത്. താരം ഇപ്പോൾ മിന്നും ഫോമിലാണ് കളിക്കുന്നത്. ബ്രസീലും ഇക്വഡോറും തമ്മിലുള്ള മത്സരം വരുന്ന ശനിയാഴ്ച നടത്താൻ ആണ് നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ