ലാലിഗയിൽ ഏറ്റവും മികച്ച തുടക്കം കിട്ടിയിട്ടും കാര്യമായ പ്രയോജനം നടത്താൻ സാധികാത്ത ടീമായി മാറിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം എന്ന വിശേഷണം കിട്ടിയിട്ടും ഇപ്പോൾ ഏത് ചെറിയ ടീമിന് വേണമെങ്കിൽ വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന അവസ്ഥയിലായി കാര്യങ്ങൾ. വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച താരങ്ങളായ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, കിലിയൻ എംബപ്പേ, എൻഡ്രിക്ക് എന്നിവർ ഉണ്ടായിട്ടും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല.
അവസാനമായി കളിച്ച രണ്ട് മത്സരങ്ങൾ അവർ തോൽവി ഏറ്റ് വാങ്ങിയിരുന്നു. ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ അർപ്പിച്ച താരമായ കിലിയൻ എംബാപ്പയ്‌ക്ക് റയലിൽ വേണ്ട പോലെ തിളങ്ങാൻ സാധിക്കുന്നില്ല. 15 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. എട്ടുമത്സരങ്ങളിൽ അദ്ദേഹം ഗോളുകൾ ഒന്നും നേടിയിട്ടില്ല. പല അവസരങ്ങളും അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.
എംബപ്പേ കളിക്കളത്തിൽ ഏറ്റവും കൂടുതൽ കളിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം ഇടതുവിങ് ആണ്. വിനീഷ്യസ് ജൂനിയർ ഇടത് വിങ്ങിൽ ഉള്ളതുകൊണ്ട് തന്നെ എംബപ്പേക്ക് അവിടെ അവസരം ലഭിക്കുന്നില്ല. റയൽ ക്യാമ്പിൽ നിന്നും ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോട്ട് ഇപ്പോൾ പുറത്ത് വരുന്നുണ്ട്. അതായത് വിനിഷ്യസിനെക്കാൾ കൂടുതൽ വില റയൽ കല്പിക്കുന്നത് എംബാപ്പയ്ക്കാണ് എന്നാണ് അതിൽ പറയുന്നത്.
എംബാപ്പയെ വിനിയുടെ സ്ഥാനത്ത് കളിപ്പിച്ച് ഫോമിലേക്ക് തിരികെ കൊണ്ട് വരാനാണ് റയൽ ആഗ്രഹിക്കുന്നത്. എന്നാൽ വിനീഷ്യസ് തകർപ്പൻ പ്രകടനമാണ് ടീമിൽ നടത്തി വരുന്നത്. 9 ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷേ എംബപ്പേ ഇതിനേക്കാൾ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് റയൽ മാഡ്രിഡ് മാനേജ്‌മന്റ് വിശ്വസിക്കുന്നത്.