'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ പലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ

സ്കോട്ടിഷ് പ്രീമിയർഷിപ്പ് ഭീമൻമാരായ സെൽറ്റിക്കിൻ്റെ ആരാധകർ പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഗസയ്ക്കെതിരായ ഇസ്രായേൽ വംശഹത്യ നടത്തുന്ന യുദ്ധത്തിനെതിരെ അവർ ഒന്നിച്ചു നിലകൊണ്ടു. സ്ലോവൻ ബ്രാറ്റിസ്‌ലാവയ്‌ക്കെതിരെ ഗ്ലാസ്‌ഗോയിൽ ബുധനാഴ്ച രാത്രി യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ അവർ പലസ്തീൻ അനുകൂല ബാനറുകൾ പ്രദർശിപ്പിച്ചു അവരുടെ പിന്തുണ അറിയിച്ചു.

“അവർക്ക് നിങ്ങളെ അടിച്ചമർത്താൻ കഴിയും, അവർക്ക് നിങ്ങളെ തടവിലാക്കാം, പക്ഷേ അവർ ഒരിക്കലും നിങ്ങളുടെ ആത്മാവിനെ തകർക്കുകയില്ല. ഗസ, ജെനിൻ, തുൽക്കർ, നബ്ലസ്. നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് നടക്കില്ല,” സെൽറ്റിക് പാർക്കിൽ പ്രദർശിപ്പിച്ചിരിക്കുന്ന സെൽറ്റിക് ആരാധകരുടെ ബാനറുകൾ പറഞ്ഞു.

ഫലസ്തീന് നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾക്കെതിരായ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ അവർ പലസ്തീൻ പതാകകളും മത്സരത്തിൽ വീശി. ചാമ്പ്യൻസ് ലീഗ് മാച്ച്‌ഡേ ഒന്നിൽ ബ്രണ്ടൻ റോഡ്‌ജേഴ്‌സിൻ്റെ സെൽറ്റിക് സ്ലോവൻ ബ്രാറ്റിസ്‌ലാവയെ 5-1 ന് പരാജയപ്പെടുത്തി യൂറോപ്പിലെ ടോപ്പ്-ടയർ ക്ലബ് മത്സരത്തിന് മികച്ച തുടക്കം കുറിച്ചു.

അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം ലംഘിച്ച്, കഴിഞ്ഞ ഒക്‌ടോബർ 7 ന് ശേഷം ഇസ്രായേൽ ഗസയിൽ ക്രൂരമായ ആക്രമണം തുടരുകയാണ്.

ഏകദേശം ഒരു വർഷത്തിനിടെ, ഇസ്രായേലി ആക്രമണങ്ങളിൽ 41,000-ത്തിലധികം ആളുകൾ ഫലസ്തീനിൽ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 95,500-ലധികം പേർക്ക് പരിക്കേറ്റു.

ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമത്തിലേക്ക് നയിച്ച ഉപരോധത്തിനിടയിൽ ഇസ്രായേലി ആക്രമണം പ്രദേശത്തെ ഏതാണ്ട് മുഴുവൻ ജനങ്ങളെയും വലിയ കെടുത്തിയിലേക്ക് തള്ളി വിട്ടു. ഗാസയിലെ നടപടികളുടെ പേരിൽ ഇസ്രായേൽ വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കുറ്റാരോപണം നേരിടുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ