യൂറോ 2024 സീസണിനെ ഒരൊറ്റ വാക്യത്തിൽ നിർവചിക്കാമെങ്കിൽ അത് അവരവരുടെ രാജ്യങ്ങൾക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത യുവ കളിക്കാരെക്കുറിച്ചു പറയാനാണ്. 16 വയസ്സുള്ള സ്പാനിഷ് വിംഗർമാർ മുതൽ 19 വയസ്സുള്ള ഇംഗ്ലീഷ് മിഡ്ഫീൽഡ് ഓർക്കസ്ട്രേറ്റർമാർ വരെ, ടൂർണമെൻ്റിൽ തങ്ങളുടെ മുദ്ര പതിപ്പിച്ച യുവാക്കളുടെ വലിയൊരു നിരയിലുണ്ട്. ഇത്തവണത്തെ യൂറോയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവതാരങ്ങളെ പരിചയപ്പെടാം.
1. ഫ്ലോറിയാൻ വിർട്സ് (ജർമ്മനി)
ക്വാർട്ടർ ഫൈനൽ സ്പെയിനിനോട് തോറ്റ് പുറത്തായെങ്കിലും ഏറ്റവും കൂടുതൽ മതിപ്പുളവാക്കിയ കളിക്കാരനാണ് ജർമനിയുടെ യുവതാരം ഫ്ലോറിയൻ വിർട്സ്. ബയേർ ലെവർകുസൻ താരം കളിയുടെ റെഗുലർ ടൈം അവസാനിക്കാനിരിക്കെ സമനില ഗോൾ നേടി കളി അധിക സമയത്തേക്ക് കൊണ്ടുപോകുകയും സ്റ്റട്ട്ഗാർട്ടിൽ സ്പാനിഷ് ഡിഫെൻഡർമാർക്ക് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
2. നിക്കോ വില്യംസ് (സ്പെയിൻ)
യൂറോ 24ലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് സ്പെയിനിന്റെ അത്ലറ്റികോ ക്ലബ് കളിക്കാരൻ നിക്കോ വില്യംസ്. സോവിന് കോച്ച് ഫ്യൂയെന്തെസിന്റെ വിശ്വസ്ത വിങ്ങറാണ് നിക്കോ. ബാഴ്സലോണയുടെ യുവ കളിക്കാരൻ ലാമിൻ യമാലിന്റെ കൂടെ ഏറ്റവും മികച്ച പ്രകടനമാണ് നിലവിൽ നിക്കോ കാഴ്ചവെച്ചത്
3. എഡ്വർഡോ കമവിങ്ക (ഫ്രാൻസ്)എഡ്വേർഡോ കമവിങ്കക്ക് യൂറോ 2024 -ൻ്റെ ആദ്യ തുടക്കം കുറിക്കാൻ ക്വാർട്ടർ ഫൈനൽ വരെ കാത്തിരിക്കേണ്ടി വന്നതിൽ അൽപ്പം അത്ഭുതം തോന്നും. മിഡ്ഫീൽഡർ തീർച്ചയായും തൻ്റെ അവസരം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു, നാല് ഡ്യുയലുകൾ വിജയിച്ച് പൂർത്തിയാക്കി ഒരു ഓൾ ആക്ഷൻ ഡിസ്പ്ലേയിൽ ഒമ്പത് പ്രതിരോധ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചു ആരാധകരുടെ മനം കവർന്നു.
4. കോബി മൈനൂ (ഇംഗ്ലണ്ട്)
ഇത്തവണത്തെ ഇംഗ്ലണ്ടിന്റെ ആദ്യ പതിനൊന്നിൽ ഇടം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരമാണ് കോബി മൈനൂ. നിലവിൽ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന മൈനൂ, സ്ഥിരം കളിക്കാരനാകുന്നുള്ള കഴിവുള്ള കളിക്കാരനാണ്. ഒരേ സമയം ഒഫൻസീവ് ആയും ഡിഫെൻസിവ് ആയും കളിക്കാൻ സാധിക്കുന്ന കളിക്കാരനാണ് മൈനൂ.
5. ആർദ ഗൂളർ (തുർക്കി)
യൂറോ 24 തുർക്കിക്ക് വേണ്ടി തിളങ്ങിയ ഏറ്റവും മികച്ച യുവതാരമാണ് റയൽ മാഡ്രിഡ് പ്ലയെർ ആർദ ഗൂളർ. ഗ്രൂപ്പ് സ്റ്റേജിൽ തുർക്കിക്ക് വേണ്ടി ഒരു മികച്ച ഗോൾ ഉൾപ്പടെ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കാൻ ആർദ ഗൂളർക്ക് സാധിച്ചിട്ടുണ്ട്.
Read more
6. ലാമിൻ യമാൽ (സ്പെയിൻ)
16 വയസ്സുള്ള ഒരാളെ നമ്മൾ ഇതിനുമുമ്പ് ‘വേൾഡ് ക്ലാസ്’ എന്ന് വിളിച്ചിട്ടുണ്ടോ? ജർമ്മനിക്കെതിരായ വിജയത്തിലെ ലാമിൻ യമലിൻ്റെ പ്രകടനത്തിന് ശേഷം, ബാഴ്സലോണ താരത്തെ അഭിനന്ദിക്കുകയാണ് ആരാധകരും ഫുട്ബോൾ പണ്ഡിറ്റുകളും. ചെറുപ്പക്കാരൻ യഥാർത്ഥത്തിൽ ഒരു പ്രതിഭാസമാണ്. സ്പെയിനിന്റെ വരാനിരിക്കുന്ന നിർണായക മത്സരങ്ങളിൽ വലിയ സംഭാവനകൾ അർപ്പിക്കാൻ സാധിക്കുന്ന പ്ലയെർ ആണ് യമാൽ.