ഗോളടിക്കാനുമാകുന്നില്ല, ടീമിനെ ജയിപ്പിക്കാനും ; പി.എസ്.ജിയില്‍ മെസ്സിയ്ക്ക് അസംതൃപ്തി ; ബാഴ്‌സയുടെ വാതിലില്‍ മുട്ടിവിളിക്കുന്നു

ലിയോണേല്‍ മെസ്സി പോയതിന് ശേഷം ബാഴ്‌സിലോണയ്ക്കും താരത്തിനും കാലം അത്ര നല്ലതല്ല. തുടര്‍ച്ചയായി ബാഴ്‌സിലോണ വീഴുമ്പോള്‍ പിഎസ്ജിയുമായി പൊരുത്തപ്പെടാന്‍ കഴിയാതെ മെസ്സിയും വലയുകയാണ്. ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സിലോണ പുറത്താകുക കൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ മൊത്തത്തില്‍ വഷളാകുകയും ചെയ്തു. എന്നാല്‍ തന്നെ വളര്‍ത്തിവിട്ട ക്ലബ്ബിലേക്ക് മടങ്ങാന്‍ ലിയോണേല്‍ മെസ്സി അതിയായിട്ട് ആഗ്രഹിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ലയണല്‍ മെസി ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ തിരികെ പഴയ ക്ലബിലെത്താന്‍ താരം കിണഞ്ഞു പരിശ്രമിക്കുന്നതായിട്ടാണ് വിവരം. മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി താരത്തിന്റെ തിരിച്ചുവരവിനു വേണ്ടി ബാഴ്സയെ ബന്ധപ്പെട്ടതായി എല്‍ ചിരി്കിറ്റോ ടി വി വ്യക്തമാക്കുന്നു. ആഗസ്റ്റ് 5 നായിരുന്നു മെസ്സി ബാഴ്‌സിയോണ വിട്ടത്. എന്നാല്‍ സ്‌പെയിനില്‍ നിന്നും ഫ്രാന്‍സിലേക്ക് മെസിക്ക് പിഎസ്ജി മികച്ച പ്രകടനം നടത്താന്‍ കഴിയുന്നില്ല.

ഈ സീസണില്‍ ഫ്രഞ്ച് ലീഗിലെ അസിസ്റ്റ് വേട്ടക്കാരില്‍ മുന്നിലുള്ള ലയണല്‍ മെസി സീസണിലുടനീളം പതിനൊന്നു അസിസ്റ്റും ഏഴു ഗോളുകള്‍ക്കാണ് നേടിയിട്ടുള്ളത്. എന്നാല്‍ തന്റെ മുന്‍പത്തെ ഫോമിന്റെ അടുത്തു പോലുമെത്താന്‍ കഴിയാത്തതു കൊണ്ടാണ് താരം തിരിച്ചു വരവിനുള്ള സാധ്യതകള്‍ തേടുന്നത്. കഴിഞ്ഞ സമ്മറില്‍ രണ്ടു വര്‍ഷത്തെ കരാറാണ് പിഎസ്ജിയുമായി ലയണല്‍ മെസി ഒപ്പിട്ടത്. അതിനാല്‍ തന്നെ ഈ സമ്മറില്‍ ക്ലബ് വിടണമെങ്കില്‍ പിഎസ്ജിയുടെ ആവശ്യങ്ങള്‍ ബാഴ്സലോണ അംഗീകരിക്കേണ്ടി വരും.

യൂറോപ്പില്‍ മെസ്സിയ്ക്ക് ഒരു മേജര്‍ ക്ലബ്ബ് കിരീടത്തിന്റെ ഭാഗമാകാന്‍ കഴിയാതെയായിട്ട് ഏഴുവര്‍ഷമായി. ചാംപ്യന്‍സ് ലീഗില്‍ ലൂയിസ് എന്റിക്വേയ്ക്ക് കീഴില്‍ 2014/15 സീസണില്‍ കിരീടം നേടിയ ശേഷം മെസ്സിയ്ക്ക് ചാംപ്യന്‍സ് ലീഗ് ഉയര്‍ത്താനായിട്ടില്ല. ബാഴ്സലോണ ലയണല്‍ മെസിയെ തിരിച്ചു കൊണ്ടുവരാന്‍ തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സാവിയുടെ കീഴില്‍ യുവതാരങ്ങളെ വെച്ച് ഭാവിയിലേക്കുള്ള ഒരു ടീമിനെ ബാഴ്സ കെട്ടിപ്പടുത്തു കൊണ്ടിരിക്കയാണ്. അതേസമയം സാവിയും മെസ്സിയും ചേര്‍ന്ന് ബാഴ്‌സിലോണയ്ക്ക് അനേകം കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. ചാംപ്യന്‍സ് ലീഗില്‍ റയല്‍മാ്രഡിഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ മെസ്സിയെ സാവി വിളിച്ചിരുന്നു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം