9ന്റെ പണി കൊടുത്ത് ബയേൺ മ്യുണിക്ക്; ഒപ്പം പുതിയ നേട്ടങ്ങളുമായി ഹാരി കെയ്ൻ

യുവേഫയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോഡ് ഇനി ബയേൺ മ്യുണിക്കിന്റെ ഹാരി കൈനിന് സ്വന്തം. 30 ഗോളുകൾ നേടിയ മുൻ താരം വെയിൻ റൂണിയുടെ റെക്കോഡ് ആണ് അദ്ദേഹം മറികടന്ന് സ്വന്തമാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ ഡൈനാമോ സാഗ്ബർഗിനെതിരെ 9 -2 നു ആണ് ബയേൺ മ്യുണിക്ക് വിജയിച്ചത്.

ഒരൊറ്റ കളിയിൽ നാല് ഗോളുകൾ ആണ് ഹാരി കെയ്ൻ നേടിയത്. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ബയേൺ മ്യുണിക് തന്നെ ആയിരുന്നു. മത്സരത്തിന്റെ 19 മിനിറ്റ് മുതൽ ഗോൾ മഴയാണ് നടന്നത്. ഇന്ന് നടന്ന മത്സരത്തിൽ 11 ഗോളുകളാണ് ഇരുടീമുകളും നേടിയത്. മത്സരത്തിലെ 70 ശതമാനം പോസ്സെഷനും ബയേൺ മ്യുണിക്കിന്റെ കൈയിൽ ആയിരുന്നു. മത്സരത്തിൽ ഡൈനാമോ സാഗ്ബർഗിന് പന്ത് കിട്ടിയതേ ഇല്ല എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

മൂന്ന് പെനാൽറ്റി അടക്കം നാല് ഗോളുകൾ ആണ് ഹാരി കെയ്ൻ നേടിയത്. ടൂർണമെന്റിൽ അടുപ്പിച്ച് രണ്ട് മത്സരങ്ങളിലും അദ്ദേഹം ഹാട്രിക്ക് നേടി. ബയേൺ മ്യുണിക്കിന് വേണ്ടി ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം 12 ഗോളുകൾ ആണ് നേടിയിരിക്കുന്നത്. ക്ലബിന് വേണ്ടി ഇത് വരെയായി 50 മത്സരങ്ങൾ ആണ് ഹാരി കെയ്ൻ കളിച്ചത്. അതിൽ നിന്ന് 53 ഗോളുകളും അദ്ദേഹം സ്വന്തമാക്കി. എന്നാൽ ഇത് വരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ അവർക്ക് സാധിച്ചിട്ടില്ല. ഇത്തവണ മികച്ച പ്രകടനം നടത്തി കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ.