'ധീരമായൊരു തീരുമാനം'; ബ്ലാസ്റ്റേഴ്‌സിനെ പിന്തുണച്ച് അല്‍വാരോ വാസ്‌കസ്

ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് പോരാട്ടത്തിനിടെ ഫ്രീകിക്ക് ഗോളിനെച്ചൊല്ലി പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തുണച്ച് എഫ്‌സി ഗോവ താരം അല്‍വാരോ വാസ്‌കസ്. ധീരമായൊരു തീരുമാനം എന്നാണ് ബ്ലാസ്റ്റേഴ്‌സിന് പിന്തുണയറിയിച്ച് അല്‍വാരോ വാസ്‌കസ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

ബെംഗളൂരു എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ഇങ്ങനെയൊരു അവസാനം ഉണ്ടായത് നാണക്കേടാണ്. പക്ഷേ അത് ധീരമായൊരു തീരുമാനം കൂടിയായിരുന്നു. നീതിപൂര്‍വവും തുല്യതയുള്ളതുമായ മത്സരം നടത്താന്‍ സംഘാടകര്‍ മുന്നോട്ടു വരുമെന്നു പ്രതീക്ഷിക്കുന്നു- അല്‍വാരോ കുറിച്ചു.

2021-22 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരമാണ് വാസ്‌കസ്. ബ്ലാസ്റ്റേഴ്‌സിനായി 23 കളികളില്‍നിന്ന് എട്ട് ഗോളുകളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്.

സംഭവത്തില്‍ റഫറിയെ വിമര്‍ശിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍സലീഞ്ഞോയും നേരത്തെ രംഗത്തുവന്നിരുന്നു. ഫൗള്‍ ന്യായമായിരുന്നെങ്കിലും ഫ്രീകിക്ക് എടുക്കവേ പ്രതിരോധക്കോട്ട ഒരുക്കാന്‍ പോകുന്നതിനെ കുറിച്ചുള്ള നിര്‍ദേശം റഫറിക്ക് പറയാമായിരുന്നെന്നും അവിടെ റഫറിയ്ക്ക് പിഴവ് സംഭവിച്ചെന്നും മാര്‍സലീഞ്ഞോ കുറ്റപ്പെടുത്തി.

എന്റെ അഭിപ്രായത്തില്‍ ആ ഫൗള്‍ ന്യായമായിരുന്നു. എന്നാല്‍ കളിക്കാരനുമായി ആശയ വിനിമയം ചെയ്ത റഫറിയാണ് ചോദ്യങ്ങള്‍ നേരിടേണ്ടത്. ഫ്രീകിക്ക് എടുക്കവേ പ്രതിരോധക്കോട്ട ഒരുക്കാന്‍ പോകുന്നതായി റഫറിക്ക് പറയാമായിരുന്നു. അല്ലാതെ തീരുമാനം എടുക്കാന്‍ കിക്കെടുക്കുന്ന കളിക്കാരനോടല്ല ആവശ്യപ്പെടേണ്ടത- മാര്‍സലീഞ്ഞോ ട്വീറ്റ് ചെയ്തു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ