ഫുട്‍ബോൾ ലോകത്തിന് ഞെട്ടൽ, ലിവർപൂൾ സൂപ്പർ താരം അൽ നാസറിലേക്ക്; ഇനി റൊണാൾഡോക്കൊപ്പം കളിക്കും

എൽ നാഷനൽ പറയുന്നതനുസരിച്ച്, ലിവർപൂൾ മിഡ്ഫീൽഡർ തിയാഗോ അൽകന്റാര അൽ-നാസറിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. അവിടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, സാഡിയോ മാനെ എന്നിവരുമായി ക്ലബ്ബിൽ ചേരും. സൗദി പ്രോ ലീഗ് ക്ലബിലേക്കുള്ള സൂപ്പർ താരങ്ങളുടെ ഒഴുക്കിന് യാതൊരു കുറവും ഇല്ലെന്ന് ഈ ട്രാൻസ്ഫാർ വാർത്ത സൂചിപ്പിക്കുന്നു.

പോർച്ചുഗീസ് കോച്ച് ലൂയിസ് കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള അൽ-നാസർ, ലീഗ് നേതാക്കളായ അൽ-ഹിലാലിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പട്ടികയിൽ മുൻനിര പ്രതിഭകളെ ചേർത്തുകൊണ്ട് കൂടുതൽ താരനിബിഡമായ റിക്രൂട്ട്‌മെന്റ് നടത്തുന്ന ആവേശത്തിലാണ്. നെയ്മർ, കലിഡൗ കൗലിബാലി, സെർജെജ് മിലിങ്കോവിച്ച്-സാവിക്, റൂബൻ നെവ്സ് തുടങ്ങിയ താരങ്ങൾ അൽ-ഹിലാലിൽ എത്തിയതോടെ സൗദി അറേബ്യയുടെ ഫുട്ബോൾ പുതിയ ഉയരത്തിലെത്തി.

2024 ജൂണിൽ അദ്ദേഹത്തിന്റെ കരാർ അവസാനിക്കാനിരിക്കെ, ലിവർപൂളിന് ഒരു പുതുക്കൽ വാഗ്ദാനം ചെയ്യാൻ ഉദ്ദേശമില്ലെന്നാണ് റിപ്പോർട്ട് വരുന്നു. കുറഞ്ഞ തുകയാണെങ്കിലും സാമ്പത്തിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിയാഗോയെ ജനുവരിയിൽ റിലീസ് ചെയ്യാനാണ് പദ്ധതി. തൽഫലമായി, തിയാഗോയുടെ ലക്ഷ്യസ്ഥാനം അൽ-നാസർ.

ലിവർപൂളിലെ മുൻ സഹതാരം സാഡിയോ മാനെ, സ്പാനിഷ് ദേശീയ ടീമിലെ സഹതാരം അയ്മെറിക് ലാപോർട്ടെ എന്നിവരുമായി താരം വീണ്ടും ചേരും. അതുവരെ വലിയ ആകർഷണം ഒന്നും ഇല്ലാതിരുന്ന സൗദി ലീഗിനെ റൊണാൾഡോയുടെ വരവ് ആവേശകരമാക്കി.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ