മെസിയുടെ വരവിലെ ടിക്കറ്റ് വില്പനയിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്; പുത്തൻ പരിഷ്കാരവുമായി കായിക വകുപ്പ്

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വാർത്തയായിരുന്നു, ഫുട്ബോളിലെ മിശിഹാ എന്ന് അറിയപ്പെടുന്ന സാക്ഷാൽ ലയണൽ മെസി കേരളത്തിൽ പന്ത് തട്ടും എന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കൂടി കാഴ്ച്ചയിൽ അടുത്ത വർഷം ഒക്ടോബർ, നവംബർ എന്നി മാസങ്ങളിൽ ആയിട്ട് അവർ കേരളത്തിലേക്ക് എത്തും എന്ന് സ്ഥിരീകരിച്ചിരുന്നു.

രണ്ട് മത്സരങ്ങൾക്കാണ് അവർ കേരളത്തിൽ എത്തുക. അതിൽ ഒരു മത്സരത്തിന്റെ കാര്യം ഉറപ്പായി കഴിഞ്ഞു. രണ്ടാം മത്സരത്തിന്റെ കാര്യത്തിലുള്ള തീരുമാനം അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലേക്ക് വന്നു കഴിഞ്ഞേ തീരുമാനിക്കൂ. ഫിഫ റാങ്കിങില്‍ മുന്നിലുള്ള ഏഷ്യന്‍ ടീമുകളെയാണ് അർജന്റീന എതിരാളികളായി പരിഗണിക്കുന്നത്.

ഇതിന് മുന്നോടിയായി ഉള്ള തയ്യാറെടുപ്പുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് പരിപാടിയുടെ സംഘാടകര്‍. അർജന്റീന നാട്ടിൽ എത്തുന്നതിനു 100 കോടിയിലധികം ചിലവ് വരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണയായി ടിക്കറ്റ് വില്പനയ്ക്ക് പകരം രജിസ്റ്റര്‍ ചെയ്ത, പങ്കാളികളായ വ്യാപാരികളില്‍ നിന്ന് റിവാര്‍ഡ് പോയിന്റുകള്‍ വഴി ടിക്കറ്റുകൾ നൽകാനാണ് സ്‌പോണ്‍സര്‍മാരായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

അടുത്ത വർഷം നടക്കുന്ന ഗ്രാൻഡ് കേരള കൺസ്യുമർ ഫെസ്റ്റിവല്‍ നടക്കുന്നതിന് ഭാഗമായി, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത 14 ലക്ഷത്തോളം വ്യാപാരികളുടെ സ്റ്റോറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. റിവാര്‍ഡ് പോയിന്റുകള്‍ ചേര്‍ത്ത് മത്സര ടിക്കറ്റുകള്‍ വാങ്ങാം. എകെജിഎസ്എംഎ അവതരിപ്പിച്ച ഒലോപ്പോ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഇത് ആരംഭിക്കുന്നത്.

ഒലോപ്പോ ആപ്പ് വഴി ലഭിക്കുന്ന റിവാർഡ് പോയിന്റ് ടിക്കറ്റിങ് സംവിധാനം വഴി എ ആര്‍ റഹ്‌മാന്‍ ഷോ, മിസ് കേരള ഫാഷന്‍ ഷോ, മറ്റ് നിരവധി പേരുടെ സംഗീത കച്ചേരി തുടങ്ങിയ ബിഗ് ബജറ്റ് പ്രോജക്ടുകള്‍ സംഘടിപ്പിക്കാനും അസോസിയേഷന്‍ പദ്ധതിയിടുന്നുണ്ട്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍