ഒറ്റ ഹാട്രിക്ക്, റൊണാൾഡോയുടെ ചരിത്ര നേട്ടത്തെ കാറ്റിൽ പറത്തി ലയണൽ മെസി; GOAT അയാൾ തന്നെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ലയണൽ മെസി. ഇന്ന് നടന്ന മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവലൂഷനേ 6 -2 തോല്പിച്ച് കരുത്തരായ ഇന്റർ മിയാമി ക്ലബ് ലോകകപ്പ് ടൂർണ്ണമെന്റിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ഇന്റർ മിയാമിക്ക് വേണ്ടി ആദ്യമായി എംഎൽഎസ് കിരീടം നേടി കൊടുക്കാൻ ലയണൽ മെസിക്ക് സാധിച്ചു. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ പോയിന്റുകളുമായി കിരീടം നേടിയ ടീം എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അവർ.

ഇപ്പോൾ മെസി റൊണാൾഡോയുടെ അപൂർവ റെക്കോഡ് തകർത്തിരിക്കുകയാണ്. 739 നോൺ പെനാൽറ്റി ഗോളുകളാണ് ക്രിസ്റ്യാനോയ്ക്ക് ഉള്ളത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ 11 മിനിറ്റുകൾ കൊണ്ട് ഹാട്രിക്ക് നേടിയതോടെ 740 നോൺ പെനാൽറ്റി ഗോൾ നേടി പുതിയ റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് ലയണൽ മെസി.

എന്തിരുന്നാലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഗോളുകൾ നേടിയ താരമെന്ന റെക്കോഡ് ഉള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. അദ്ദേഹം നിലവിൽ 907 ഗോളുകളാണ് നേടിയിരിക്കുന്നത്. വിരമിക്കാൻ ഇനി അധിക നാളുകൾ ബാക്കിയില്ല ഈ ഇതിഹാസങ്ങൾക്ക്, പക്ഷെ ഇപ്പോഴും യുവ താരങ്ങളുടെ ഉറക്കം കെടുത്തുന്ന പ്രകടനമാണ് ഇരുവരും കളിക്കളത്തിൽ പ്രകടമാകുന്നത്. തങ്ങളുടെ അവസാന മത്സരങ്ങൾ ഇരുവരും ആസ്വദിക്കുകയാണ്.