ഇതൊക്കെയാണ് കളിയെന്ന് ബ്ലാസ്റ്റേഴ്‌സ് ഗോവ മത്സരം കണ്ട ഓരോ ആരാധകനും പറയും. പിന്നിൽ നിന്ന് തിരിച്ചുവരവ് കണ്ട മത്സരത്തിൽ ഗോവയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ലീഗിലേക്ക് മനോഹരമായി തിരിച്ചുവരവ് നടത്തിയിക്കുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിലായി പോയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മനോഹരമായ തിരിച്ചുവരവ്. എങ്ങനെ എങ്കിലും ഒന്ന് തീർന്നാൽ മതിയെന്ന് കരുതിയ ആദ്യ പകുതിയിൽ നിന്ന് മനോഹരമായ കളി കെട്ടഴിച്ച രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് ജ്വലിച്ചത്. രണ്ട് ഗോൾ നേടിയ ദിമിത്രിയോസും ഒന്ന് വീതം ഗോളുകൾ നേടിയ സക്കായി, ഫെഡറർ എന്നിവരാണ് ബ്ലാസ്റ്റർസ് ജയത്തിൽ സഹായിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒരുപിടി റെക്കോർഡുകളും പിറ്റേന്നാണ്. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ മാർക്വസ് ഇതുവരെ ഒരു ടീമിനൊപ്പവും ലീഗിൽ നാല് ഗോളുകൾ വഴങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ തന്ത്രങ്ങൾ എന്തായാലും ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഏറ്റില്ല എന്ന് തന്നെ പറയാം.
കേരള ബ്ലാസ്‌റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്ന് നേടിയപ്പോൾ ടീമിനും കിട്ടി ചില റെക്കോർഡുകൾ. ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം തിരിച്ചടിച്ച് വിജയം സ്വന്തമാക്കുന്നത്. ഇവാൻ ആശാന്റെ കീഴിൽ നാല് ഗോളുകൾ ഒരു മത്സരത്തിൽ അടിക്കുന്നതും ആദ്യമാണ്.
വാർത്താസമ്മേളനത്തിൽ സംസാരിച്ച പരിശീലകൻ ഇവാൻ വുകോമനോവിച്ച് സന്തോഷവാൻ ആയിരുന്നെങ്കിലും പ്രതിരോധത്തിലെ പിഴവുകൾ തന്നെ ദേഷ്യം പിടിപ്പിക്കുണ്ടെന്നും അത് ശരിയാക്കുമെന്നുമാണ് പരിശീലകൻ പറഞ്ഞത്. . ഇന്നലെ വഴങ്ങിയ ഗോളുകൾ വ്യക്തികൾ നടത്തിയ പിഴവുകൾ കൊണ്ടാണ് വന്നത്. അത് ശ്രദ്ധകുറവിന്റെ പ്രശ്നമാണ് എന്നും ഐ എസ് എൽ പോലൊരു വലിയ ലീഗിൽ കളിക്കുമ്പോൾ ഇത്തരം പിഴവുകൾ വരാൻ പാടില്ല എന്നും പരിശീലകൻ പറഞ്ഞു,